സിപിഎം–ബിജെപി ഡീല്‍ തെളിഞ്ഞോ? കൂടിക്കാഴ്ച മുഖ്യമന്ത്രി അറിഞ്ഞിട്ടോ?

counter-point
SHARE

നിര്‍ണായകമായ ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ കേരളം ജനവിധി കുറിച്ചിരിക്കുകയാണ്. ആവേശകരമായ പ്രചാരണം കണ്ട തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ആവേശത്തിനും കുറവുണ്ടായിരുന്നില്ല. എന്തായാലും, ഈ പോളിങ് ദിനം വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞത്  ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍റെ വെളിപ്പെടുത്തലാണ്. മറ്റൊന്നുമല്ല, വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിനൊപ്പം ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി.സമ്മതിച്ചത് ഇന്ന് രാവിലെയാണ്. ഈ വോട്ടെടുപ്പുദിനത്തില്‍ സി.പി.എമ്മിനെ ഊരാക്കുടുക്കിലായ പ്രതികരണമായിരുന്നു ഇത്. ജയരാജന് വീണ്ടും ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പക്ഷേ, താനും ജാവഡേക്കറിനെ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അതേസമയം, വിവാദത്തില്‍ കുടുങ്ങിയത് ഇപി ജയരാജനാണെങ്കിലും മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ നീക്കം. ഇ.പി.ജയരാജനുമായുള്ള കൂടിക്കാഴ്ച പ്രകാശ് ജാവഡേക്കറും നിഷേധിച്ചില്ല.. കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ചചെയ്യുന്നു.. അന്തര്‍ധാരയില്‍ തെളിയുന്നതെന്ത്? 

Counter Point on the meeting of Prakash Javadekar and EP Jayarajan

MORE IN COUNTER POINT
SHOW MORE