മോദി വിദ്വേഷം വിതറുന്നതെന്തിന്? പിന്നില്‍ തോല്‍വിപ്പേടിയോ?

Counter-Point
SHARE

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം വിവാദത്തില്‍.  രാജ്യത്തിന്‍റെ സമ്പത്തിനുമേല്‍ ആദ്യ അധികാരം മുസ്‌ലിങ്ങള്‍ക്കാണെന്ന്  കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് മോദി. സ്ത്രീകളുടെ മംഗല്യസൂത്രം പോലും പിടിച്ചെടുത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നതെന്നും മോദി ആരോപിച്ചു. കൂടുതല്‍ കുട്ടികള്‍ക്കുള്ളവര്‍ക്ക് നിങ്ങളുടെ സ്വത്തെല്ലാം പിടിച്ചെടുത്തു വിതരണം ചെയ്യുമെന്നും മോദി ആരോപിച്ചു. വംശീയവും വര്‍ഗീയവുമാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. പക്ഷേ പ്രതികരിക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിദ്വേഷം ജനതയോടോ? 

Counter point on narendra modi speech

MORE IN COUNTER POINT
SHOW MORE