കാരണംകാണിക്കൽ നോട്ടിസ് നിയമവിരുദ്ധം; 7 വിസിമാർ ഹൈക്കോടതിയിലേക്ക്

ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടിസ് നിയമവിരുദ്ധമെന്ന് ആരോപിച്ച് ഏഴ് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. നോട്ടിസ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം. 

അതേസമയം, കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച സാങ്കേതിക സർവകലാശാല വി.സി ഒഴികെയുള്ള 10 വൈസ് ചാൻസലർമാരിൽ ആർക്കെങ്കിലും നേരിട്ടുള്ള ഹിയറിങ് വേണമെങ്കിൽ അറിയിക്കാൻ ഗവർണറുടെ നിർദേശം. നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നൽകാൻ താൽപര്യം ഉണ്ടെങ്കിൽ ഏഴാം തീയതിക്ക് മുൻപ്  അറിയിക്കണമെന്നാണ് നിർദേശം.

7 Vice Chancellors approached kerala high court against governor's showcause notice