മാര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത്

mar-athanasius-yohan
SHARE

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷന്‍  മാർ അത്തനേഷ്യസ് യോഹാന്‍റെ കബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് തന്നെ നടത്താൻ തീരുമാനം. എട്ടു മുതൽ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ്. ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തീയതി നാളെ അറിയാം. പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കും വരെ ചെന്നൈ ഭദ്രാസനാധിപൻ സാമുവേൽ മാർ തിയൊഫിലോസ് എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിലുള്ള ഒൻപത് അംഗ ബിഷപ്പ് കൗൺസിലിനാണ് താത്കാലിക ഭരണ ചുമതല.  തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടന്ന എപ്പിസ്ക്കോപ്പൽ സിനഡിലാണ് തീരുമാനം.  

MORE IN BREAKING NEWS
SHOW MORE