'കൊടകര കേസ് അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകണം'; ഹർജിയുമായി ആം ആദ്മി

കൊടകര ഹവാല കേസിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹവാല പണമിടപാട് നടത്തിയതിന് ബിജെപിയുമായി ബന്ധമുള്ള വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും എഎപി സംസ്ഥാന അധ്യക്ഷനുമായ വിനോദ് മാത്യു വിൽസൺ ഹർജി നൽകിയത്. കേസ് 2024 മെയ് 14ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് ഗോപിനാഥ് പി , ജസ്റ്റിസ് ശ്യാം കുമാർ വിഎം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സംഭവത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞിട്ടും ഹവാല ശൃംഖലയെ കുറിച്ച് അന്വേഷിക്കണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹർജിയിൽ ആരോപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന ഒരു സാമ്പത്തിക ഇടപാടാണ് ഹവാല എന്നതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. ഹവാല ഇടപാടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനോടും ഡിജിപിയോടും നിർദേശം നൽകണമെന്നും യുഎപിഎ നിയമപ്രകാരം എൻഐഎ അന്വേഷണം ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ ഇ.ഡിയും  ആദായനികുതി വകുപ്പും ദേശീയ അന്വേഷണ ഏജൻസിയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചു. 

Kodakara Hawala Heist; Kerala AAP President Moves High Court Seeking Action On Alleged Money Laundering

Enter AMP Embedded Script