പഠനത്തിനും ചികില്‍സയ്ക്കും ചിലവേറും; വൃക്കമാറ്റ ശസ്ത്രക്രിയ്ക്ക് സഹായംതേടി ബ്ലെസി ഏഞ്ചല്‍

blessy-angel
SHARE

വൃക്കമാറ്റ  ശസ്ത്രക്രിയക്ക് സഹായം തേടി യുവ ഡോക്ടര്‍. . പഠനത്തിനായി എടുത്ത ബാങ്ക് വായ്പയ്ക്ക് പുറമെ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനാകാതെ വലയുകയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി ബ്ലസി ഏഞ്ചലും കുടുംബവും. . ശരീരത്തിന്‍റെ രോഗ പ്രതിരോധ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കുന്ന ലൂപ്പസ് രോഗ ബാധിതയാണ് ബ്ലസി

റഷ്യയില്‍ എംബിബിഎസ് പഠനകാലത്താണ്   ബ്ലസി ലൂപ്പസ്  രോഗതിതയാകുന്നത് . രോഗത്തെ ചെറുക്കാന്‍ കഴിച്ച മരുന്നുകള്‍ ബ്ലസിയെ കൂടുതല്‍ തകളര്‍ത്തി.. ഇരു വൃക്കകളും തകരാറിലായി. വൃക്ക മാറ്റിവക്കല്‍ മാത്രമാണ് ഇനി  ഏക പ്രതിവിധി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ബ്ലസി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. 

യുവ ഡോക്ടര്‍ക്ക് വൃക്ക നല്‍കാന്‍ തമിഴ്നാട് മാങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് രാജന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. വൈദ്യ പരിശോധനകള്‍ക്ക് ശേഷമേ വൃക്ക ബ്ലസിക്ക് അനുയോജ്യമാണെന്ന് സ്ഥിരീകരിക്കാനാകൂ. എന്നാല്‍ ശസ്ത്രക്രിയക്കും മറ്റ് ആശുപത്രി ചിലവുകള്‍ക്കുമായി കണ്ടെത്തേണ്ട ഭീമമായ തുകയ്ക്ക് വേണ്ടി സുമനസുകളുടെ സഹായം തേടുകയാണ് ബ്ലസിയുടെ മാതാ പിതാക്കള്‍. 

തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല സ്വദേശിയായ ബ്ലസി കഴിഞ്ഞ രണ്ട് മാസക്കാലമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. റഷ്യയില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ബ്ലസിയ്ക്ക് ഇന്ത്യയിലെ ലൈസന്‍സിനായുള്ള പരീക്ഷയാണ് അടുത്ത ലക്ഷ്യം. 

G pay : 8921041071

Acc name : BLESSY ANGEL D S

Acc no : 36027528412

IFSC : SBIN0010691

Branch : SBI Kattakkada

UPI ID : dvidchellapan@okaxis

Mob : 8921041071.

MORE IN KERALA
SHOW MORE