ബിജെപിയെ സമീപിച്ച സിപിഎം ഉന്നതനാര്? മോദിയെ പേടിയോ കമ്മിഷന്?

Counter-Point-HD
SHARE

ലോക്സഭാതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവേ ആരോപണങ്ങളും അധിക്ഷേപങ്ങളും എല്ലാ പരിധിയും തകര്‍ക്കുകയാണ്. കണ്ണൂരിലെ തലപ്പൊക്കമുള്ള സി.പി.എം നേതാവ് ദല്ലാള്‍ നന്ദകുമാര്‍വഴി ബിജെപിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രന്‍ പത്തുലക്ഷം രൂപ വാങ്ങിയെന്ന നന്ദകുമാറിന്റെ ആരോപണം പരോക്ഷമായി സമ്മതിച്ച ശേഷമാണ് ശോഭയുടെ പ്രത്യാക്രമണം. മറ്റൊരിടത്ത് രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കാന്‍ നടക്കുന്ന പി.വി.അന്‍വറിന് പിന്തുണ പ്രഖ്യാപിക്കുന്നു മുഖ്യമന്ത്രി. ദേശീയ തലത്തിലാകട്ടെ പ്രധാനമന്ത്രി മുസ്‍ലിം വിരുദ്ധ പ്രസ്താവന ആവര്‍ത്തിച്ചുറപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചു കടത്തുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിദ്വേഷവും അധിക്ഷേപവുമോ ആയുധം?

MORE IN COUNTER POINT
SHOW MORE