ആര്‍ക്കാണ് മേല്‍ക്കൈ? രണ്ടിടത്തും ഭരണവിരുദ്ധവികാരം തിരിച്ചടിയോ?

Counter-Point
SHARE

ഗ്യാരന്‍റിയാണ് ഈ തിരഞ്ഞെടുപ്പിലെ താരം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമൊക്കെ സമൃദ്ധിയുടെ നല്ല നാളെകള്‍ വാഗ്ദാനം ചെയ്ത് മോദിയുടെയും കോണ്‍ഗ്രസിന്‍റെയും ഗ്യാരന്‍റികള്‍. ഇടതുണ്ടെങ്കിലെ ഇന്ത്യയ്ക്ക് തന്നെ ഗ്യാരന്‍റിയുള്ളൂ എന്ന് എല്‍ഡിഎഫ്. ഒരു മാസത്തിലേറെ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം ക്ഷമയോടെ കേട്ടു. ഇനിയുള്ള 48 മണിക്കൂര്‍ വോട്ടര്‍മാര്‍ ചിന്തിക്കും. വെളളിയാഴ്ച പോളിങ് ബുത്തിലേക്ക് പോകുമ്പോള്‍ ഇതില്‍ ആരുടെ ഗ്യാരന്‍റിക്കാവും അവര്‍ അംഗീകാരം നല്‍കുക. കേന്ദ്രത്തിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ക്ക് ഭരണവിരുദ്ധവികാരത്തിന്‍റെ വെല്ലുവിളി ഉണ്ടോ? അതോ രണ്ടിടത്തും രണ്ട് തവണയും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിനെ ഇത്തവണയും കേരളം അവഗണിക്കുമോ? കേരളത്തിന്‍റെ ഗ്യാരന്‍റി ആര്‍ക്ക്? വി‍‍‍ഡിയോ കാണാം

Counter point on loksabha election 2024

MORE IN COUNTER POINT
SHOW MORE