യുഎഇ ദേശീയദിനാഘോഷം; നാടിനു സംഗീതാർച്ചന നടത്തി പ്രവാസിമലയാളി ഇഖ്ബാൽ മടക്കര

യുഎഇയുടെ ദേശീയദിനാഘോഷത്തിൽ ഈ നാടിനു സംഗീതാർച്ചന നടത്തുകയാണ് പ്രവാസിമലയാളിയായ ഇഖ്ബാൽ മടക്കര. തുടർച്ചയായ ഏഴാം വർഷവും യുഎഇയെ പ്രകീർത്തിച്ചു ആൽബം പുറത്തിറക്കിയിരിക്കുന്നു. ഇഖ്ബാലിൻറെ പാട്ടുവിശേഷങ്ങളാണ് ഇനി കാണുന്നത്.

ഏഴു എമിറേറ്റുകളുടെ ചാരുത പോലെ ഏഴാം വർഷവും യുഎഇ ദേശീയദിന ഗാനം പുറത്തിറക്കിയിരിക്കുകയാണ് മലയാളി ഗായകൻ ഇഖ്ബാൽ മടക്കര. മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കി നൽകുന്ന നാടിനു പ്രവാസിയുടെ സംഗീതസമർപ്പണം. വിവിധ രാജ്യക്കാർ ഒരുമയോടെ ജീവിക്കുന്ന നാട്ടിൽ, സഹിഷ്ണുതാ വർഷത്തിൽ വ്യത്യസ്ത രാജ്യക്കാരെ അണിനിരത്തിയാണ് ഗാഗം അവതരിപ്പിച്ചിരിക്കുന്നത്.

2013 ൽ ഒരു ഗാനമെഴുതി മൊബൈൽ ഫോണിൽ  പാടുകയും താമസിക്കുന്ന മുറിയുടെ പരിസരങ്ങളിൽ  ചിത്രീകരിക്കുകയും ചെയ്താണ് തുടക്കം. യു ട്യൂബിൽ അപ്ലോഡ് ചെയ്ത ഗാനം ഒട്ടേറെപ്പേർ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇവിടെ നാം മുസാഫിറാണ്, ഇവരിൽ നാം വിശ്വസ്തരാണ്. എന്നു തുടങ്ങി പ്രവാസികളുടെ മനസിനോടു ചേർന്നു നിൽക്കുന്ന ഗാനത്തെ പ്രവാസികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു, ചേർന്നു പാടി.

പിന്നീട് ഓരോ ദേശീയ ദിനങ്ങളിലും ഇക്ബാൽ ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ നൂറാം ജന്മവാർഷികമായിരുന്ന കഴിഞ്ഞ വർഷം യുഎഇ സായിദ് വർഷമായാണ് ആചരിച്ചത്. ഇന്ത്യയോടും പ്രത്യേകിച്ച് കേരളത്തോടും എന്നും മമത സൂക്ഷിച്ചിരുന്ന ഷെയ്ഖ് സായിദിനുള്ള സംഗീതാർച്ചനയായിരുന്നു കഴിഞ്ഞ വർഷത്തെ ഗാനം.

സഹിഷ്ണുത വിഷയമാക്കി രചിച്ച പുതിയ പാട്ടിൽ ദുബായ് എൻ ഐ മോഡൽ പ്ലസ് വൺ വിദ്യാർഥിനി അബ് ലജ മുജീബാണ് ഇക്ബാലിനൊപ്പം പാടുന്നത്. 

ദൃശ്യങ്ങളിൽ അറബിക്കിലും ഇംഗ്ലീഷിലും ഗാനത്തിന്റെ ആശയം വ്യക്തമാക്കിയാണ് സഹുഷ്ണുതാ വർഷത്തിലെ പാട്ടൊരുക്കിയിരിക്കുന്നത്. ഐക്യഏമിറേറ്റുകൾ ലോകത്തിനു കൈമാറുന്ന സഹിഷ്ണുതയുടെ സന്ദേശം സംഗീതത്തിലൂടെ പകരുകയാണ് കണ്ണൂർ സ്വദേശിയായ ഇഖ്ബാലിൻറെ 

ദുബായ് വിക്കിപീഡിയ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത പാട്ടിനു ഓർക്കസ്ട്ര ഒരുക്കിയത് സാജിലും ക്യാമറ ഷാൻ സെബാസ്റ്റ്യനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പന്ത്രണ്ടു വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇഖ്ബാൽ പ്രവാസലോകത്തെത്തിയ ശേഷമാണ് സംഗീതത്തെ കൂടുതൽ ഗൌരവമായി കണ്ടു തുടങ്ങിയത്. മാപ്പിളപ്പാട്ടുകൾക്കൊപ്പം ക്രിസ്ത്യൻ ഭക്തിഗാനവും ശബരിമല അയ്യപ്പനെക്കുറിച്ചുള്ള ഗാനവും എഴുതി സംഗീതം ഒരുക്കിക്കഴിഞ്ഞു. ഈ ഗാനങ്ങൾ ഉടൻ പ്രേക്ഷകർക്കു മുന്നിലെത്തും. പി.ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ, സുജാത മോഹൻ, ശ്വേതാ മോഹൻ, കണ്ണൂർ ഷരീഫ് തുടങ്ങിയവർ ഇഖ്ബാൽ രചനയും സംഗീതവും നിർവഹിച്ച ഗാനങ്ങൾ പാടിക്കഴിഞ്ഞു. സംഗീതത്തിലൂടെ എല്ലാ അതിർവരമ്പുകളേയും അകറ്റി സഹിഷ്ണുതയോടെ, സാഹോദര്യത്തോടെ മനുഷ്യർ ജീവിക്കുന്ന ലോകമാണ് ഇഖ്ബാൽ മടക്കരയെന്ന ഈ കണ്ണൂർനിവാസിയുടെ സ്വപ്നം, അതിലേക്കുള്ള വഴിയാണ് സംഗീതത്തിലൂടെ ഒരുക്കാൻ ശ്രമിക്കുന്നത്.

സഹിഷ്ണുത വിഷയമാക്കി രചിച്ച പുതിയ പാട്ടിൽ ദുബായ് എൻ ഐ മോഡൽ പ്ലസ് വൺ വിദ്യാർഥിനി അബ് ലജ മുജീബാണ് ഇക്ബാലിനൊപ്പം പാടുന്നത്. 

ദൃശ്യങ്ങളിൽ അറബിക്കിലും ഇംഗ്ലീഷിലും ഗാനത്തിന്റെ ആശയം വ്യക്തമാക്കിയാണ് സഹുഷ്ണുതാ വർഷത്തിലെ പാട്ടൊരുക്കിയിരിക്കുന്നത്. ഐക്യഏമിറേറ്റുകൾ ലോകത്തിനു കൈമാറുന്ന സഹിഷ്ണുതയുടെ സന്ദേശം സംഗീതത്തിലൂടെ പകരുകയാണ് കണ്ണൂർ സ്വദേശിയായ ഇഖ്ബാലിൻറെ ലക്ഷ്യം.

ദുബായ് വിക്കിപീഡിയ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത പാട്ടിനു ഓർക്കസ്ട്ര ഒരുക്കിയത് സാജിലും ക്യാമറ ഷാൻ സെബാസ്റ്റ്യനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പന്ത്രണ്ടു വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇഖ്ബാൽ പ്രവാസലോകത്തെത്തിയ ശേഷമാണ് സംഗീതത്തെ കൂടുതൽ ഗൌരവമായി കണ്ടു തുടങ്ങിയത്. മാപ്പിളപ്പാട്ടുകൾക്കൊപ്പം ക്രിസ്ത്യൻ ഭക്തിഗാനവും ശബരിമല അയ്യപ്പനെക്കുറിച്ചുള്ള ഗാനവും എഴുതി സംഗീതം ഒരുക്കിക്കഴിഞ്ഞു. ഈ ഗാനങ്ങൾ ഉടൻ പ്രേക്ഷകർക്കു മുന്നിലെത്തും. പി.ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ, സുജാത മോഹൻ, ശ്വേതാ മോഹൻ, കണ്ണൂർ ഷരീഫ് തുടങ്ങിയവർ ഇഖ്ബാൽ രചനയും സംഗീതവും നിർവഹിച്ച ഗാനങ്ങൾ പാടിക്കഴിഞ്ഞു. സംഗീതത്തിലൂടെ എല്ലാ അതിർവരമ്പുകളേയും അകറ്റി സഹിഷ്ണുതയോടെ, സാഹോദര്യത്തോടെ മനുഷ്യർ ജീവിക്കുന്ന ലോകമാണ് ഇഖ്ബാൽ മടക്കരയെന്ന ഈ കണ്ണൂർനിവാസിയുടെ സ്വപ്നം, അതിലേക്കുള്ള വഴിയാണ് സംഗീതത്തിലൂടെ ഒരുക്കാൻ ശ്രമിക്കുന്നത്