ആറുവയസുകാരൻ ലോറൽ റിവർ ഒന്നാമന്‍; ദുബായ് വേള്‍ഡ് കപ്പ് സ്വന്തമാക്കി സൗദി

Gulf-This--Week-
SHARE

ലോകത്തെ ഏറ്റവും കൂടുതൽ സമ്മാനതുകയുള്ള മൽസരത്തിന്റെ ആവേശത്തിലായിരുന്നു പോയവാരം ദുബായ്. കുതിരപ്രേമികൾ കാത്തിരുന്ന മൽസരം. ത്രസിപ്പിക്കുന്ന മൽസരത്തിനൊടുവിൽ ഇക്കുറി ദുബായ് വേൾഡ് കപ്പ് സ്വന്തമാക്കിയത് സൗദിയാണ്. ആറുവയസുകാരൻ ലോറൽ റിവർ ഒന്നാമനായി ഓടിയെത്തിയപ്പോൾ അതിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം. ഇന്ത്യക്കാരൻ ഭൂപത് സിങ് സീമാറാണ് ലോറലിന്റെ പരിശീലകൻ. വർണാഭമായ വെടിക്കെട്ടും ഡ്രോൺ ഷോയും അവതരിപ്പിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയാണ് ഇത്തവണത്തെ ദുബായ് വേൾഡ് കപ്പിന് സമാപനമായത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂം കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂം എല്ലാവരും മൽസരം കാണാൻ നേരിട്ടെത്തും. ഇക്കുറിയും പതിവ് തെറ്റിയില്ല. മൽസരം കാണാൻ ഉച്ചയ്ക്ക് മുൻപേ തന്നെ മെയ്ദാൻ റേസ് കോഴ്സ് കാണികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. മൽസരത്തിനൊപ്പം തന്നെ ആവേശമാണ് മൽസരത്തിനായി അണിഞ്ഞൊരുങ്ങാനും. പ്രത്യേക തന്നെ ഡ്രസ് കോഡ് തന്നെയുണ്ട്. ആകർഷകമായ ഗൗണുകളും ഹാറ്റും ധരിച്ച് സുന്ദരികളുടെ നീണ്ട നിര. ഫോർമൽസ് അണിഞ്ഞ് പുരുഷൻമാരുടെ സംഘം.

ഏറ്റവും സുന്ദരമായ വേഷത്തിലെത്തുന്നവർക്കായി മൽസരമുണ്ട്. സ്റ്റൈൽ സ്റ്റേക് കോംപന്റീഷൻ. ഭീമമായ സമ്മാനതുക കൊണ്ടും ഏറെ ആകർഷകമാണ് ദുബായ് വേൾഡ് കപ്പ്. അവസാന മൽസരത്തിലെ സമ്മാനതുകയായ ഒരു കോടി 20 ലക്ഷത്തിൽ ഒന്നാം സ്ഥാനക്കാരന് ലഭിക്കുന്നത് 69,60000 ഡോളറാണ്. എട്ടാം സ്ഥാനക്കാരന് വരെ സമ്മാനം ലഭിക്കുമെന്നാതാണ് പ്രത്യകതയാണ്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളറാണ് എട്ടാം സമ്മാനം  ഉച്ചയ്ക്ക് മൂന്നരയോടെ മൽസരങ്ങൾ ആരംഭിച്ചു. കഹലിയ ക്ലാസിക്ക് റേസ് ആയിരുന്നു ആദ്യത്തേത്.  സൗദിയുടെ ആറു വയസുകാരൻ തിലാൽ അൽ ഖലേദിയക്കായിരുന്നു ഒന്നാംസ്ഥാനം.   ആവേശം അണപ്പൊട്ടിയ ദുബായ് വേൾഡ് കപ്പ് മൽസരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സൗദിയുടെ ലോറൽ റിവർ ഒന്നാമത്തിയത്. രാജസ്ഥാൻ സ്വദേശി ഭൂപത് സിങ് സീമാറിന്റെ പരിശീലനമികവിലായിരുന്നു മിന്നും പ്രകടനം. ഐറീഷുകാരൻ ടൈഗ് ഓഷെയായിരുന്നു ജോക്കി.

ഭൂപത്തിനും ടൈഗിനും ഇത് മൽസരത്തിലെ രണ്ടാം വിജയം.  ദുബായ് ഗോൾഡൻ ഷഹീൻ മൽസരത്തിലെ വിജയി റഷ്യയുടെ ടസിന്റെ പരിശീലകനും ജോക്കിയും ഇവരായിരുന്നു. ലോകത്തിലെ എണ്ണം പറഞ്ഞ കുതിരകൾ അണിനിരയ്ക്കുന്ന മൽസരം പരിശീലകരുടെയും ജോക്കിമാരുടെയും പ്രകടനമികവിന്റെ മൽസരവേദി കൂടിയാണ്.   റേസ് കോഴ്സിറങ്ങുന്ന ഓരോ കുതിരകൾക്കും കോടികളാണ് വില. പലകുറി വിജയം കൊയ്ത് യുഎഇ ഇത്തവണ അറുപത് ലക്ഷം ഡോളറിന്റെ ലോജീൻസ് ദുബായ് ഷീമ ക്ലാസിക് സ്വന്തമാക്കി. ഗൊഡോൾഫിനിലെ ആറരവയസുകാരൻ റേബൽസ് റൊമാൻസാണ് ഒന്നാമതെത്തിയത് മൽസരം കാണാനെത്തുന്നവരിൽ നല്ലൊരു പങ്ക് മലയാളികളുമുണ്ട്. ആവേശവും ആഘോഷവുമാണ് ഇവർക്ക് ഈ ദുബായ് വേൾഡ് കപ്പ്. ദുബായ് റേസിങ് ക്ലബിന്റെ ഒരു വർഷത്തെ പ്രയത്നമാണ് ഇവിടെയിങ്ങനെ ആവേശമായി മാറുന്നത്. എല്ലാവർഷവും നവംബർമാസത്തോടെ ആരംഭിക്കുന്ന ദുബായ് റേയ്സിങ്ങ് സീസണിന്റെ പരിസമാപ്തി കുറിക്കുന്നത് വേൾഡ കപ്പോടെയാണ്

വിജയികൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂം സമ്മാനം വിതരണം ചെയ്തു. തുടർന്ന് വർണാഭമായ ഡ്രോൺ ഷോയും അരങ്ങേറി. എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം 4000 സ്പെഷ്യലൈസ്ഡ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശത്ത് ത്രിഡി ശിൽപ്പങ്ങൾ സൃഷ്ടിച്ച്  ഗിന്നസ്  റെക്കോ‍ർട്ടായിരുന്നു സമാപനചടങ്ങ്.

Gulf this week

MORE IN GULF THIS WEEK
SHOW MORE