വെടിക്കെട്ടും ലേസര്‍ ഷോയും; പെരുന്നാള്‍ അവധി ആഘോഷമാക്കി പ്രവാസികള്‍

gulf
SHARE

ചെറിയ പെരുന്നാളിന്റെ അവധിയിലാണ് ഗൾഫ്. ഒരു മാസക്കാലം നീണ്ട  വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിൽ ചെറിയ പെരുന്നാൾ ആഘോഷമാൿകി വിശ്വാസികൾ.ഫിത്ര്‍ സക്കാത്ത് നല്‍കി, പുത്തന്‍ കുപ്പായങ്ങളണിഞ്ഞ്, പ്രാര്‍ഥിച്ച്, ആഘോഷിച്ച് കടന്നു പോയ പെരുനാളിന്‍റെ വിശേഷങ്ങളിലേക്ക് മുപ്പത് ദിവസം നോന്പുനോറ്റ് ആത്മീയമായി സ്ഫുടം ചെയ്തെടുത്ത മനസോടെയാണ് ഗള്‍ഫിൽ വിശ്വാസികൾ പെരുന്നാളിനെ വരവേറ്റത്.നോമ്പിൻ്റെ പുണ്യവും നെഞ്ചേറ്റി പുതിയ മനുഷ്യരായി ഓരോരുത്തരും ചെറിയ പെരുന്നാൾ ആലോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുനാള്‍നമസ്കാരങ്ങളില്‍ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പെരുനാള്‍ദിവസമെങ്കിലും ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഫിദ്ര്‍സക്കാത്ത് നല്‍കിയാണ് ഓരോ വിശ്വാസിയും പെരുനാള്‍നമസ്കാരത്തിനെത്തിയത്. റിയാദില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാത്രം ഫിത്വര്‍ സകാത്തായി വിതരണം ചെയ്തത്  വിതരണം 36 ടണ്‍ അരി  ആണ്. ലേബര്‍   ക്യാംപുകളിലെ തൊഴിലാളികളിൽ ഒരാള്‍ക്ക് നാല് കിലോ ഗ്രാം അരി വീതം നൽകി. റിയാദില്‍ മലയാളികളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഏറ്റവും ബൃഹത്തായ ഫിത്വര്‍ സകാത്ത് വിതരണമാണിത്..

മക്കയിലെ ഹറം പള്ളിയിലും മദീനയിൽ പ്രവാചകൻറെ പള്ളിയിലും വിശ്വാസികളുടെ പ്രവാഹമായിരുന്നു.  അര്‍ധരാത്രി മുതല്‍ ഹറമിലും പരിസരത്തും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വിശ്വാസികളുടെ നീണ്ട നിര മസ്ജിദിന് സമീപം റോഡുകളിലേക്കും വ്യാപിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മ നിയന്ത്രണം ജിവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ഷൈഖ് ഡോ. സാലിഹ് ബിന്‍ അബ്ദുല്ല ഹുമൈദ് ആഹ്വാനം ചെയ്തു.  

മദീനയിലെ മസ്ജിദുന്നബവിയില്‍ ഷൈഖ് ഡോ. അബ്ദുല്‍ ബാരി ബിന്‍ അവാദ് അല്‍ സുബൈതി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. എന്നാൽ റിയാദിൽ പലയിടത്തും ശക്തമായ മഴ ചെയ്തതിനാൽ  മസ്ജിദിന് പുറത്തിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ  പ്രാര്‍ഥനയില്‍ പങ്കെടുക്കാനാകാതെ മടങ്ങി. മൂന്നര പതിറ്റാണ്ടിനിടെ മഴയെ തുടർന്ന് ഇത്തരത്തിൽ പെരുന്നാൾ നമസ്കാരം മുടങ്ങിയ ചരിത്രമില്ല. മഴയെ തുടർന്ന് ഇതായിരുന്നു റോഡിൻ്റെയും പരിസരങ്ങളുടെയും സ്ഥിതി. യുഎഇയിൽ മലയാളികൾക്കായി പ്രത്യേകം ഈദ് ഗാഹ് ഒരുക്കിയിരുന്നു. ദുബായ് ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ  അൽമനാർ സെന്ററിൽ മൌലവി അബ്ദുസലാം മോങ്ങവും ഖിസൈസിൽ മൗലവി ഹുസൈൻ കക്കാടും നേതൃത്വം നൽകി. ഷാർജയിലെ ഫുട്ബോൾ ഗ്രൗണ്ടിൽ മൗലവി ഹുസൈൻ സലഫി നേതൃത്വത്തിലായിരുന്നു പ്രാർഥന. ഇടവേളയ്ക്ക് ശേഷം ഒമാനും മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഒരേ ദിവസം ചെറിയ പെരുനാള്‍ആഘോഷിക്കുന്നവെന്ന പ്രത്യേകതയും ഇത്തവണത്തെ ഈദുല്‍ഫിത്റിന് ഉണ്ടായിരുന്നു. റമസാന്‍വ്രതം ആരംഭിക്കാന്‍വൈകിയെങ്കിലും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒപ്പം തന്നെ ഒമാനിലും ചെറിയ പെരുനാള്‍ആഘോഷിച്ചു. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, എന്നീ ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ സ്വദേശികൾക്കും പ്രവാസികൾക്കും പെരുന്നാൾ ആശംസകൾ നേർന്നു. വിശ്വാസികൾക്കൊപ്പവും അല്ലാതെയും ഭരണാധികാരികൾ പ്രാർഥകളുടെ ഭാഗമായി. വിവിധ രാജ്യങ്ങളിലെ ഭരണാധിപൻമാർ തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. പെരുന്നാളിനോട്  അനുബന്ധിച്ച്  കിട്ടിയ നീണ്ട അവധിയുടെ അവധി കൊണ്ടാടുകയാണ് ഗൾഫിലെ താമസക്കാർ. വിവിധയിടങ്ങളിൽ വർണാഭമായ വെടിക്കെട്ടും ലേസർ ഷോയും സംഗീത പരിപാടികളും ഒരുക്കിയിരുന്നു . സൗദിയിൽ വാരാന്ത്യവും ചേർ‍ത്ത്  ആറ് ദിവസവും യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ഒൻപത് ദിവസവും സ്വകാര്യ ജീവനക്കാർക്ക് ആറുദിവസവുമാണ് അവധി ലഭിച്ചത്. . . റമസാന്‍റെ വ്രതപുണ്യവും മനസിലേറ്റി, ത്യാഗത്തിന്‍റെ സന്ദേശവുമായെത്തുന്ന ബലി പെരുനാളിനുള്ള കാത്തിരിപ്പാണ് ഇനി വിശ്വാസി സമൂഹം'

gulf this week

MORE IN GULF THIS WEEK
SHOW MORE