കര്‍ഷകരെ മോദി സര്‍ക്കാരിന് പേടിയോ? ഈ സന്നാഹമെന്തിന്?

യുദ്ധത്തിന് വരുന്ന ശത്രു രാജ്യത്തെ നേരിടാനുള്ള സന്നാഹങ്ങളല്ല ഈ കണ്ടത്...നമുക്ക് അന്നം തരുന്ന കര്‍ഷകരെ നേരിടാന്‍ ഒരു സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന വിചിത്ര നടപടികളാണ്..2020–2021 കാലഘട്ടത്തില്‍ നടന്ന ആദ്യ കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്ന കേന്ദ്ര സര്‍ക്കാര്‍ ഇനി അത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. അതിര്‍ത്തികള്‍ അടച്ച്  പല നിരകളിലായി ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ളുവേലികള്‍, അള്ള്,  ലൂബ്രിക്കന്റ് ഓയിൽ,, നിരോധനാ‍ജ്ഞ, ഇന്‍റര്‍നെറ്റ് നിരോധനം എന്നുവേണ്ട പല്ലും നഖവും ഉപയോഗിച്ച് വരെ കര്‍ഷകരെ തടയാനായി, വന്‍ പൊലീസ്, അര്‍ധസൈനിക സന്നാഹത്തെയാണ് തയാറാക്കി നിര്‍ത്തിയിരിക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധം എന്തിനാണ്?  സര്‍ക്കാര്‍ പറയുന്നത് പോലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള രാഷ്ട്രീയ ഗിമ്മിക്സാണോ ഈ സമരം? സര്‍ക്കാര്‍ എന്തിനാണ് കര്‍ഷകരെ ഭയക്കുന്നത്?  സമരത്തിന് അള്ള് വയ്ക്കുകയാണോ സര്‍ക്കാര്‍.

Talking point on delhi farmers protest