കനിവൊരുക്കി ജിഎൻപിസിയും; കോട്ടയത്ത് നിന്ന് ശേഖരിച്ചത് മൂന്നര ടൺ അരി; വിഡിയോ

‘ജിഎൻപിസി ചങ്കുകൾ അങ്ങനെയാ.. ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തന്നെ നൽകും..’ ആവേശത്തോടെ ജിഎൻപിസി അംഗങ്ങൾ പറയാറുള്ള ഇൗ വാക്ക് വീണ്ടും അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ്. ദുരന്തമേഖലകളിലെ ക്യാംപിലേക്ക് ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ കോട്ടയത്ത് നിന്ന് സമാഹരിച്ചത് മൂന്നു ട്രക്കിൽ ഉൾക്കൊള്ളുന്ന സാധനങ്ങൾ. മൂന്നര ടണ്ണോളം അരിമാത്രം കോട്ടയത്ത് നിന്ന് സമാഹരിച്ചു. 

ഇത്തരത്തിൽ പലയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ ഉടൻ ക്യാംപിലെത്തും. വെള്ളവും ബിസ്ക്കറ്റും സോപ്പും ഉൾപ്പെടെ ക്യാംപിലേക്ക് വേണ്ട എല്ലാ സാധനങ്ങളും കൂട്ടായ്മ ശേഖരിച്ചിട്ടുണ്ട്. ജിഎൻപിസിയിൽ അംഗമല്ലാത്തവർ പോലും സാധനങ്ങൾ എത്തിച്ചുവെന്ന് ഗ്രൂപ്പിലിട്ട വിഡിയോയിൽ അഡ്മിൻ വ്യക്തമാക്കുന്നു. വിഡിയോ കാണാം.