യാത്രക്ക് കാഴ്ചയൊരു തടസമല്ല; ഹിറ്റാകുന്ന ദിലീപിന്‍റെ കാണാക്കാഴ്ചകൾ

traveller
SHARE

കാഴ്ചയില്ല എന്നത് യാത്ര പോകാന്‍ തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് ഒരു ചെറുപ്പക്കാരന്‍. കാസർകോട് കർമ്മംതൊടി സ്വദേശിയായ ദിലീപ് ഇതുവരെ യാത്ര ചെയ്തത് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെയാണ്. ദിലീപിന്‍റെ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറെ. 

നല്ല ആരോഗ്യവും കാഴ്ചയുമുണ്ടായിട്ടും പത്തടി നടന്നാല്‍ ക്ഷീണമാണെന്ന് പറയുന്നവര്‍ക്കിടയിലാണ് ദിലീപിന്‍റെ ഈ കാണാക്കാഴ്ചകൾ ഹിറ്റാകുന്നത്. അകകാഴ്ചയുടെ വെളിച്ചവും കൂട്ടുകാരുടെ പിന്തുണയും ചേർത്തു വെച്ചുള്ള യാത്രകൾ.

ഹിമാചൽ പ്രദേശിലെ ചെങ്കുത്തായ മലനിരകള്‍ കൂട്ടുകാർക്കൊപ്പം കീഴടക്കിയ സന്തോഷത്തിലാണ് ദിലീപ്. 12 ദിവസത്തെ യാത്ര. കുളു മണാലിയും ആഗ്രയും ഡൽഹിയുമെല്ലാം കറങ്ങിയാണ് തിരിച്ചെത്തിയത്.

അടുത്തത് ഒരു യൂറോപ്യൻ ടൂറാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് ഈ ചെറുപ്പക്കാരൻ. ദിലീപിന്‍റെ സിനിമാ റിവ്യൂവിനും സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. മഹാരാജാസ് കോളേജിലെ ബിരുദാനനന്തരബിരുദ വിദ്യാർഥിയാണ് ദിലീപ്. 

MORE IN SPOTLIGHT
SHOW MORE