‘ഇതെന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും’; ഏഷ്യയിലെ മികച്ച നടനുള്ള പുരസ്കാരം ടൊവിനോയ്ക്ക്

അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് സ്വന്തമാക്കി ടൊവിനോ തോമസ്. 2018ലെ അഭിനയത്തിനാണ് വിദേശ പുരസ്കാരം ടൊവിനോ ഇന്ത്യയിലെത്തിച്ചത്. ഒസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ നേട്ടം. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ അനൂപ് എന്ന മുന്‍ സൈനികനായ യുവാവിനെയാണ് ടൊവിനോ അവതരിപ്പിച്ചത്. പ്രളയത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ ജീവത്യാഗം ചെയ്യുന്ന കാഥാപാത്രം അഭിനയമികവുകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. 

ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്.ഇതോടെ തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായും ടൊവിനോ മാറി.‘ ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന്  ലോകം പിന്നീട് കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇതെപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇതെപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ടൊവിനോ തന്‍റെ സമൂഹ മാധ്യമത്തില്‍ കുറിച്ചു. അവാര്‍ഡുമായി നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചാണ് താരത്തിന്‍റെ വാക്കുകള്‍. 

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിരുന്നു. ബോക്സ് ഓഫീസിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു 2018. 

Tovino Thomas bags best asian actor at septimius awards 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ