'വില്ല്' റീ റിലീസിന് ; വിജയ് യുടെ പിറന്നാളിന് ചിത്രം തിയറ്ററുകളില്‍

villu-rerelese
SHARE

ഗില്ലിക്ക് പിന്നാലെ വിജയ് ചിത്രം  വില്ല് റീ റിലീസിന് ഒരുങ്ങുന്നു. വിജയ്‌‌യുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രം വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. 'വിജയ് ആരാധകരേ, തയാറാകൂ. നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു ആവേശകരമായ പ്രഖ്യാപനം ഇതാ. ജൂണ്‍ 21-ന്, നമ്മുടെ പ്രിയപ്പെട്ട ഇളയ ദളപതി വിജയ്‌ 50-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഇതിഹാസചിത്രമായ 'വില്ലു' ലോകമെമ്പാടും വീണ്ടും റിലീസ് ചെയ്യും,' ചിത്രത്തിന്റെ വിതരണ ചുമതലുള്ള കരണ്‍ അയ്യങ്കാരന്‍ ട്വീറ്റ് ചെയ്തു. 

പ്രഭുദേവ സംവിധാനംചെയ്ത് 2009 ൽ പുറത്തിറങ്ങിയ ചിത്രമാണ് വില്ല്.  ജൂൺ 21നാണ് ചിത്രം 15 വർഷങ്ങൾക്കുശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നത്. വിജയ് ചിത്രം 'ഗില്ലി' അടുത്തിടെയാണ് തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തത്. 15 ദിവസത്തിനകം 30 കോടിയിലധികം രൂപ നേടി ചിത്രം ബോക്സ് ഓഫീസില്‍ വമ്പന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. പോക്കിരി എന്ന ചിത്രത്തിനുശേഷം പ്രഭുദേവയുടെ സംവിധാനത്തിലൊരുങ്ങിയ വിജയ് ചിത്രമായിരുന്നു വില്ല്. തിയറ്ററില്‍ കനത്ത പരാജയമായിരുന്നു ചിത്രം നേരിട്ടത്. പൊട്ടിപാളീസായ ഒരു ചിത്രം റീ റിലീസ് ചെയ്യണ്ടെന്നും വിജയ് പോലും മറക്കാന്‍ ആഗ്രഹിക്കുന്ന ചിത്രമാണിതെന്നുമാണ് ആരാധകര്‍ പറയുന്നത് .

MORE IN ENTERTAINMENT
SHOW MORE