'സമാനവിഷയവുമായി മൂന്ന് തിരക്കഥകള്‍'; മോഷണ ആരോപണം തള്ളി പ്രവര്‍ത്തകര്‍

malayalaifromindia
SHARE

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണം തള്ളി സിനിമയുടെ അണിയറ പ്രവർത്തകർ.  സമാന വിഷയം കൈകാര്യം ചെയ്യുന്ന മൂന്ന് തിരക്കഥകൾ ഉണ്ടായി എന്നും അവിശ്വസനീയമായ വിചിത്ര സംഭവം ആയി ഇതിനെ കാണാം എന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ വിലയിരുത്തൽ . സംഭവത്തിൽ ആരോപണം ഉന്നയിച്ച നിഷാദ് കോയക്ക് നിയമ നടപടി സ്വീകരിക്കാമെന്നും സംഘടന നിലപാടെടുത്തു

മലയാളി ഫ്രം ഇന്ത്യ സിനിമ ഇറങ്ങുന്നതിൻ്റെ തലേ രാത്രി കഥ മോഷ്ടിച്ചുവെന്ന രീതിയിൽ  നിഷാദ് കോയ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് സിനിമയെ തകർക്കുന്നതാണെന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ .

സിനിമയിൽ നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും നിഷാദ് കോയ സിനിമ സംഘടനയിൽ വേണോ എന്നതിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വിവാദത്തിന് പിന്നാലെ സിനിമയുടെ അണിയറ പ്രവർത്തകർക്കുനേരെ വ്യാപകമായി സൈബർ ആക്രമണം നടന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ നിഷാദ് കോയക്ക് സ്വാതന്ത്യമുണ്ട് എന്നാണ് സംഘടന നിലപാട്.

Crew of the movie rejected the allegation of stealing the script of the movie malayalee From india 

MORE IN ENTERTAINMENT
SHOW MORE