‘ഇഷാ ഡിയോളിന്റെ ജനനസമയം ഹേമമാലിനിക്കായി ധര്‍മേന്ദ്ര ബുക്ക് ചെയ്തത് 100 മുറികള്‍’

ധര്‍മേന്ദ്ര–ഹേമ മാലിനി പ്രണയവും ജീവിതവും കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങളും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.  ധര്‍മേന്ദ്ര എന്നും ഒരു ഫാമിലി മാന്‍ എന്ന ലേബലിലാണ് അറിയപ്പെടുന്നതും. ഇപ്പോഴിതാ ഇവരുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് വാര്‍ത്താ തലക്കെട്ടായി മാറുന്നത്. ഇന്ത്യന്‍ സിനിമയിലെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന ഹേമ മാലിനി–ധര്‍മേന്ദ്ര ദമ്പതികളുടെ ആദ്യകുഞ്ഞ് ഇഷാ ഡിയോളിന്റെ ജനനസമയത്ത് ധര്‍മേന്ദ്രയ്ക്കുണ്ടായ ടെന്‍ഷനും ആശങ്കയും കാരണം അദ്ദേഹം ചെയ്ത ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

‘ഹേമ മാലിനി ഗര്‍ഭിണിയാണെന്ന വിവരം അധികമാര്‍ക്കും അറിയില്ലായിരുന്നു. പ്രസവത്തോട് അടുത്ത ദിവസങ്ങളില്‍ തന്റെ ഭാര്യയുടെയും കുഞ്ഞിന്റേയും സ്വകാര്യത നഷ്ടപ്പെടാതിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രമം. അതിനായി ഒരു ആശുപത്രി മൊത്തം അദ്ദേഹം ബുക്ക് ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ‘ജീനാ ഇസീ കാ നാംഹെ’എന്ന ടോക് ഷോയില്‍ ഹേമമാലിനിയുടെ അടുത്ത സുഹൃത്ത് നീതു കോഹ്‌ലിയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 

 അവരുടെ സ്വകാര്യത ധരംജിക്ക് നിര്‍ബന്ധമായിരുന്നു.  അതിനായി 100 മുറികളുള്ള ഒരു നഴ്സിങ് ഹോം മൊത്തം അദ്ദേഹം ബുക്ക് ചെയ്തു. ’ നീതു പറയുന്നു.. കുഞ്ഞിനോടും ഭാര്യയോടുമുളള അടങ്ങാത്ത സ്നേഹവും കരുതലുമാണ് ഈ സംഭവത്തിലൂടെ വ്യക്തമായതെന്നും അവര്‍ വ്യക്തമാക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ അങ്ങേയറ്റം കരുതലും സ്നേഹവും വാത്സല്യവും നല്‍കി കൂടെ നിര്‍ത്തുന്നയാളാണ് ധരംജിയെന്നും നീതു കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. 

പ്രകാശ് കൗര്‍ ആയിരുന്നു ധര്‍മേന്ദ്രയുടെ ആദ്യഭാര്യ. പിന്നീട് ഹേമ മാലിനിയുമായുള്ള പ്രണയം വിവാഹജീവിതത്തിലെത്തിക്കാന്‍ പല പ്രതിബന്ധങ്ങളും വന്നെങ്കിലും അതെല്ലാം മറികടന്നാണ് 1980ല്‍ ഇരുവരും വിവാഹിതരായത്. 1981ലാണ് ആദ്യകുഞ്ഞ് ഇഷാ ഡിയോളിന് ഹേമ ജന്‍മം നല്‍കിയത്. 

Dharmendra booked 100 rooms for Hema Malini at the time of Esha Deol’s birth