‘ഒന്‍പതാം മാസത്തിലേക്ക്’; നിറവയറുമായി ആടിപാടി അമല പോള്‍

amala-paul
SHARE

ഗര്‍ഭകാലം ആഘോഷമാക്കി മാറ്റുകയാണ് നടി അമല പോള്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമല എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഒന്‍പതാം മാസത്തിലേക്ക് കടന്നതിന്‍റെ സന്തോഷം ആരാധകരമായി പങ്കുവെയ്ക്കുകയാണ് താരം. 

താന്‍ നായികയായി എത്തിയ ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന  ചിത്രത്തിലെ ഗാനത്തിന് പാടി ചുവട് വെയ്ക്കുന്ന വിഡിയോയാണ് അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്‍പതാം മാസത്തിലേക്ക് കടക്കുന്നു, എല്ലാവരുടേയും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി എന്നും താരം കുറിച്ചു. 

ഗര്‍ഭകാലം യാത്രകളും ഇഷ്ട ഭക്ഷണങ്ങളുമെല്ലാമായി ആസ്വാദ്യകരമാക്കുകയാണ് താരം. ഏഴാം മാസത്തിലെ ബേബി ഷവറും താരം ആഘോഷമാക്കിയിരുന്നു. ഭര്‍ത്താവ് ജഗത് ദേശായിക്കൊപ്പം ഗുജറാത്തി മരുമകളായി നില്‍ക്കുന്ന അമലയുടെ ചിത്രങ്ങളും വൈറലായിരുന്നു.  

MORE IN ENTERTAINMENT
SHOW MORE