ഓഫീസിൽ നൃത്തവുമായി യുവാവിന്റെ രാജി ആ​ഘോഷം; വിശ്വസിക്കാനാകാതെ ബോസ്

quit-job-viral
SHARE

ആളുകൾ ജോലി രാജിവയ്ക്കുന്നത് വളരെ സാധരണ കാര്യമാണ്. എന്നാൽ പൂനെയിൽ നിന്നുള്ള ഒരു യുവാവിന്റെ 'രാജി ആഘോഷ'മാണ് സോഷ്യൽ മീഡിയയിൽ വൈറൽ. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവന്ന അനികേത് എന്ന യുവാവാണ് വ്യത്യസ്തമായ രാജി പ്ലാൻ ചെയ്തത്. മാനേജർക്ക് രാജി കൈമാറിയ യുവാവ് ഓഫീസിലെ അവസാന ദിവസം ബാൻഡ് മേളക്കാരെ ക്ഷണിച്ചുവരുത്തി സ്വന്തം മാനേജർക്ക് മുന്നിൽ നൃത്തം ചെയ്യുകയായിരുന്നു. 

അനികേതിന്റെ സുഹൃത്തും ഇൻസ്റ്റ​ഗ്രാം ക്രിയേറ്ററുമായ അനീഷ് ഭ​ഗട്ടാണ് പോസ്റ്റ് പങ്കുവെച്ചത്. വിഡിയോയിൽ തന്റെ ജോലിസ്ഥലം ടോക്സിക് ആയിരുന്നുവെന്ന് അനികേത് പറയുന്നുണ്ട്. മൂന്ന് വർഷം ജോലി ചെയ്തിട്ടും തൻ്റെ ശമ്പളത്തിൽ നേരിയ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ബോസിൽ നിന്ന് തനിക്ക് ​​ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നും യുവാവ് പറഞ്ഞു. ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന തനിക്ക് ജോലി ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും യുവാവ് കൂട്ടിച്ചേർത്തു.

നിങ്ങളിൽ പലർക്കും ഈ അവസ്ഥ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി വായിക്കാൻ സാധിക്കും എന്ന് എഴുതിയാണ് അനീഷ് ഭ​ഗട്ട് വിഡിയോ പങ്കുവച്ചത്. ടോക്സിക് ജോലി സംസ്കാരം ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. ജോലി സ്ഥങ്ങളിൽ അർഹിക്കുന്ന ബഹുമാനമോ പരി​ഗണനയോ ലഭിക്കാതിരിക്കുന്നത് ഇന്ന് സാധാരണമാണെന്നും വിഡിയോ പങ്കുവച്ച് അനീഷ് കുറിച്ചു.

അനികേതിന്റെ പ്രവൃത്തി അദ്ദേഹത്തിന്റെ ബോസിന് മാത്രമല്ല കണ്ടുനിന്നവർക്കും സർപ്രൈസ് ആയിരുന്നു. യുവാവ് ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി നൃത്തം ചെയ്യുന്നത് അവിശ്വസനീയതയോടെ നോക്കിനിൽക്കുന്ന ബോസിനെയും വിഡിയോയിൽ കാണാം. വിഡിയോ ഷൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനും ഇറങ്ങിപ്പോകാനും ബോസ് പറയുന്നുണ്ട്. വിഡിയോ വൈറലായതോടെ അനികേതിൻ്റെ ധൈര്യത്തെ അഭിനന്ദിച്ച് പലരും രം​ഗത്തെത്തി. എന്നിരുന്നാലും സംഭവത്തിൽ അത‍ൃപ്തി പ്രകടിപ്പിച്ചും ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്.

Aniket, a sales associate, quit his job and danced infront of manager as a part of his farewell celebration.

MORE IN SPOTLIGHT
SHOW MORE