വിഷ്ണു ഉണ്ണികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തത് ഇങ്ങനെ; തുറന്ന് പറഞ്ഞ് താരം

vishnu-unnikrishnan
SHARE

അടുത്തിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പേജില്‍ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ഹാക്ക് ചെയ്യപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ തന്‍റെ പേജ് ഹാക്ക് ചെയ്യപ്പെട്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് താരം തന്നെ രംഗത്തുവന്നിരിക്കുകയാണ്. 

'ടൂ ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ ചെയ്ത് പേജ് ഹാക്ക് ചെയ്യപ്പെട്ടത് എനിക്ക് അത്ഭുതമായിരുന്നു. കമ്മ്യൂണിറ്റി ഗൈഡ്‍ലൈന്‍സ് വൈലേറ്റ് ചെയ്തെന്ന് കാണിച്ച് ഒരു മെസേജ് വന്നിരുന്നു. റിവ്യൂ ചെയ്തില്ലെങ്കില്‍ നഷ്ടമാകുമെന്നും മെസേജില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി മെസേജ് വന്നപ്പോള്‍ ഞാന്‍ ആ നോട്ടിഫിക്കേഷന്‍ തുറന്ന് നോക്കി.  എന്നാല്‍ അന്ന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അത് പാതിവഴിയില്‍ ഉപേക്ഷിച്ചു. അതായിരുന്നു ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ് ഫെയ്സ്ബുക്കിന്‍റെ സൗത്ത് ഇന്ത്യ ഇന്‍ചാര്‍ജ് ആയിട്ടുള്ള ജിനു ചേട്ടന്‍ പറഞ്ഞത്. ഇങ്ങനെയാരു നോട്ടിഫിക്കേഷന്‍ വന്നാല്‍ ആരു അത് നോക്കേണ്ട കാര്യമില്ല. ഫെയ്സ്ബുക്ക് അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അയക്കില്ല' എന്നാണ് വിഷ്ണു വീഡിയോയില്‍ പറയുന്നത്. 

ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചതിന് പിന്നാലെ വിഷ്ണുവിന് നേരവധി ട്രോളുകള്‍ ലഭിച്ചിരുന്നു. ഇതിന് വിശദീകരണമല്ല ഈ വീഡിയോയെന്നും താരം വ്യക്തമാക്കി. 

MORE IN SPOTLIGHT
SHOW MORE