ഇത് സുരേഷ് ഗോപിയല്ലേ?; അപരനല്ല, അനിയനാണ്..!: വി‍ഡിയോ വൈറല്‍

subhashgopi-sureshgopi
SHARE

സുരേഷ് ഗോപിയോട് ഏറെ സാദൃശ്യമുളള വ്യക്തിയന്ന പേരില്‍ വി‍‍ഡിയോ സൈബര്‍ ഗ്രൂപ്പുകളില്‍ വൈറല്‍. വി‍ഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നു 'ഇത് സുരേഷ് ഗോപിയാണോ അല്ലേ' എന്ന്. ഒറ്റനോട്ടത്തിൽ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയർ സ്റ്റൈലിലെ വ്യത്യാസമാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന തോന്നല്‍ ആരാധകരിലുണ്ടാക്കിയത്. തൃശൂരിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ഇദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും വിഡിയോ സുരേഷ് ഗോപിയുടെ അപരൻ എന്ന രീതിയിലും സോഷ്യല്‍ മീ‍ഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

സുരേഷ് ഗോപിയല്ല, അപരനുമല്ല, അനിയന്‍ സുഭാഷ് ഗോപിയും കുടുംബവുമാണ് അത് എന്ന് കമന്റുകളില്‍ തന്നെ തിരുത്തുമുണ്ട്. തൃശൂരിലാണ് സുരേഷ് ഗോപിയുടെ കുടുംബത്തിനാതെ വോട്ട്. എല്ലാവരും ഒരുമിച്ചാണ് വോട്ട് ചെയ്യാനെത്തിയതും. സുരേഷ് ഗോപി ഇല്ലാതെ കട്ട് ചെയ്തുവന്ന വിഡിയോയാണ് അപകനെന്ന തലക്കെട്ടില്‍ വൈറലായത്.   

കൊല്ലം സ്വദേശികളായ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മി അമ്മയുടെയും നാലുമക്കളില്‍ മൂത്ത മകനാണ് സുരേഷ് ഗോപി. സുരേഷ് ഗോപി, സുഭാഷ് ഗോപി, സനിൽ ഗോപി, സുനിൽ ഗോപി എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. ഇവരില്‍ സുരേഷ് ഗോപിയുടെ ഇളയ സഹോദരങ്ങളായ സനിൽ ഗോപിയും സുനിൽ ഗോപിയും ഇരട്ട സഹോദരങ്ങളാണ്.

Suresh Gopi's brother Subhash Gopi's video goes viral

MORE IN SPOTLIGHT
SHOW MORE