Farrago കഴിഞ്ഞു, ഇത്തവണ തരൂരിന്റെ വക rodomontade

വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതിൽ കേമനാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. ശശിതരൂർ പറയുന്ന വാക്കുകളുടെ അർഥം പെട്ടന്ന് ആർക്കും പിടികിട്ടില്ല. അവസാനമായി സമൂഹമാധ്യമത്തിലുള്ളവരുടെ തലപുകച്ച വാക്കായിരുന്നു Farrago. അഭ്യൂഹങ്ങൾ പരത്തുക എന്ന് അർഥം വരുന്ന Farrago ട്വിറ്ററിൽ ട്രൻഡിങ്ങായിരുന്നു. 

ഇത്തവണത്തെ കടുകട്ടി rodomontade ശശി തരൂർ തന്റെ പ്രസംഗത്തിനും വാക്കുകൾക്കും ഹാസ്യാനുകരണം സൃഷ്ടിച്ച് അയക്കുന്നവർക്ക് എന്നു തുടങ്ങുന്ന ട്വീറ്റിലാണ് ഉപയോഗിച്ചത്.  

പ്രസംഗത്തിലും എഴുത്തിലും ട്വീറ്റിലും മനപൂർവ്വമല്ല കട്ടുകട്ടി ഇംഗ്ലീഷ് പദങ്ങൾ വരുന്നത് കൃത്യമായ ആശയവിനിമയത്തിനുള്ള പദങ്ങളാണ് ഉപയോഗിക്കുന്നത് എന്നു പറഞ്ഞവസാനിപ്പിച്ച ട്വീറ്റിന്റെ അവസാനമാണ് കുഴപ്പിക്കുന്ന rodomontade കടന്നുവന്നത്. ആത്മപ്രശംസ, സ്വയം പുകഴ്ത്തുക എന്നീ അർഥങ്ങൾ വരുന്ന പദമാണ് rodomontade. ന്യുജൻ ഭാഷയിൽ തള്ളൽ എന്നും വിശേഷിപ്പിക്കാം rodomontade. ഏതായാലും ശശി തരൂരിന്റെ ട്വീറ്റ് ഒമർ അബ്ദുള്ള ഉൾപ്പടെയുള്ള നേതാക്കൾ ഏറ്റുപിടിച്ചിട്ടുണ്ട്.