കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂര്‍ അനിവാര്യൻ: എം.കെ. രാഘവന്‍ എംപി

കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂര്‍ അനിവാര്യനെന്ന് എം.കെ. രാഘവന്‍ എംപി. തരൂര്‍ കൃഷ്ണമേനോനുശേഷം കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് കിട്ടിയ വലിയ വ്യക്തിത്വം. തരൂരിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് സോണിയ ഗാന്ധിയാണെന്ന് ഓര്‍ക്കണം. തരൂരിന്റെ യോഗ്യത തന്നെയാണ് വിളിച്ചുകൊണ്ടുവരാന്‍ കാരണം. നേരെ ചൊവ്വേയിലാണ് എം.കെ. രാഘവന്‍റെ പ്രതികരണം. വിഡിയോ കാണാം. 

കെ.മുരളീധരനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെ എം.കെ. രാഘവന്‍ എം.പി രംഗത്തെത്തി. ശശി തരൂരിനെതിരായ സമീപനം തെറ്റാണ്.  അംഗീകരിക്കാനാകാത്തതാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരാവുകയാണെന്നും എം.കെ. രാഘവന്‍ പറഞ്ഞു. നേരെ ചൊവ്വേ അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി 9.30 ന് മനോരമ ന്യൂസിൽ കാണാം. 

English Summary: Shashi Tharoor, Congress, MK Raghavan MP