രഞ്ജി ട്രോഫി ടീമില്‍ സ്ഥാനം ഉന്നമിടുന്നവർക്കായി തൃശൂരില്‍ സ്ഥിരം പരിശീലന വേദി

രഞ്ജി ട്രോഫി ടീമില്‍ സ്ഥാനം ഉന്നമിടുന്ന ക്രിക്കറ്റ് കളിക്കാര്‍ക്കായി തൃശൂരില്‍ സ്ഥിരം പരിശീലന വേദി.  തൃശൂര്‍ പേരാമംഗലത്തെ ആത്രേയ ക്രിക്കറ്റ് മൈതാനത്ത് സംഘടിപ്പിച്ച അണ്ടര്‍ 22 വിഭാഗം ടൂര്‍ണമെന്റില്‍ പങ്കെടുത്തതാകട്ടെ നൂറിലേറെ കളിക്കാരാണ്.  

കോവിഡ് സാഹചര്യം കാരണം ക്രിക്കറ്റ് കളിക്കാരുടെ പലവേദികളും അടഞ്ഞു. ഇതിനിെടയാണ്, തൃശൂര്‍ പേരാമംഗലത്തെ ആത്രേയ ക്രിക്കറ്റ് അക്കാദമി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120 കളിക്കാരെത്തി. മുപ്പത് ഓവര്‍ മല്‍സരങ്ങളായിരുന്നു സംഘടിപ്പിച്ചത്. ഫൈനലിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് അക്കാദമിയെ തോൽപ്പിച്ച് മുത്തൂറ്റ് അക്കാദമി അജേതാക്കളായി.117 റൺസിനായിരുന്നു വിജയം. പ്രമുഖ ക്രിക്കറ്റ് പരിശീലകന്‍ പി.ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന പരിശീലക സംഘമാണ് അക്കാദമിയുടെ പ്രത്യേകത. 

ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. ക്രിക്കറ്റ് ക്ലബ്ബുകൾക്കും അക്കാദമികൾക്കും മാത്രമായിരുന്നു അവസരം. വിജയികൾ ക്ക് മുൻ ഫുട്ബോൾ താരം ജോപോൾ അഞ്ചേരി ട്രോഫികൾ സമ്മാനിച്ചു. ടൂർണമെന്റിന് മികച്ച പ്രതികരണം ലഭിച്ചതിനാൽ വരും വർഷങ്ങളിലും കൂടുതൽ മത്സരങ്ങൾ നടത്താനാണ് സംഘാടകരുടെ തീരുമാനം.