ആദ്യ റൗണ്ടില്‍ പുറത്തായതില്‍ ക്ഷമ ചോദിച്ച് ഫില്‍ സിമണ്‍സ്; പിന്നാലെ രാജി

ട്വന്റി 20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ ഫില്‍ സിമണ്‍സ് രാജിവച്ചു. ടീമിന്റെ പരാജയത്തില്‍ ആരാധകരോടും ക്ഷമ പറഞ്ഞുകൊണ്ടാണ് സിമണ്‍സിന്റെ രാജി രണ്ടുതവണ ലോക ചാംപ്യന്‍മാരായ വിന്‍ഡീസ് ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായതോടെയാണ് പരിശീലകന്‍ സ്വയം ഒഴിയാന്‍ തീരുമാനിച്ചത്. 

താരതമ്യേനെ ദുര്‍ബലരായ സ്കോട്‍ലന്‍ഡിനോടും അയര്‍ലന്‍ഡിനോടും തോറ്റ് ഗ്രൂപ്പില്‍ ഏറ്റവും ഒടുവിലായാണ് വിന്‍ഡീസ് ഫിനിഷ് ചെയ്തത്. 2007 ല്‍ ട്വന്റി 20 ലോകകപ്പ് ആരംഭിച്ച് ശേഷം ഇതാദ്യമായാണ് വിന്‍ഡിസ് ഗ്രൂപ്പ് ഘട്ടത്തല്‍ ത്നെന പുറത്താകുന്നത്. രാജവച്ച പരിശീലകന്‍ ഫില്‍ സിമണ്‍സിന്റെ അവസാന അസൈമെന്റ് നവംബര്‍ 30ന് ആംരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.  ടീമിന്റെ പ്രകടനം രാജ്യത്തെ ആകെ സങ്കടപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് ഫില്‍ സിമണ്‍സ് പ്രതികരിച്ചു. 

ആരാധകരോട് ക്ഷമ ചോദിക്കുന്നു, ടീമിന് തിരിച്ചുവരാനുള്ള കരുത്തുണ്ട്, തിരിച്ചുവരുമെന്നാണ് പ്രതീക്ഷ, സിമ്മണ്‍സ് പ്രതികരിക്കുന്നു. 2016 ല്‍ വിന്‍ഡീസ് രണ്ടാം തവണ ട്വന്റി 20 കിരീടം നേടുമ്പോള്‍ സിമണ്‍സ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. താരങ്ങളുടെ പ്രതിഭലമടക്കമുള്ള വലിയ പ്രശ്നങ്ങളില്‍ നിന്നുകൊണ്ടാണ് അന്ന് വിന്‍ഡീസ് ടീം കിരീടം നേടിയത്. പിന്നീട് അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് കോച്ചായ സിമണ്‍സ് 2019ല്‍ വിന്‍ഡീസിലേക്ക് തന്നെ തിരിച്ചെത്തി. നാലുവര്‍ഷത്തേക്കാണ് കരാറെങ്കിലും ലോകകപ്പിലെ മോശം പ്രകടനം കൊണ്ട് നേരത്തെ പിന്മാറുകയാണ് സിമ്മണ്‍സ്.  വിന്‍ഡീസിനായി 1987 99 കാലഘത്തില്‍ 26 ടെസ്റ്റുകളും 143 ഏകദിനങ്ങളും കളിച്ചിട്ടുണ്ട താരമാണ് സിമണ്‍സ്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേടയിതും സിമണ്‍സിന്റെ കോച്ചിങ് കരിയറിലെ വലിയ നേട്ടമാണ്.