ധോണിയും ഭാര്യയും സിനിമാ രംഗത്തേയ്ക്ക്; ധോണി എന്റെര്‍ടെയ്ന്‍മെന്റ്സ് ആദ്യചിത്രം തമിഴില്‍

സിനിമാരംഗത്തേക്ക് ചുവടുറപ്പിയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും ഭാര്യ സാക്ഷി ധോണിയും. ഇരുവരുടേയും ഉടമസ്ഥതയിലുള്ള ധോണി എന്റെര്‍ടെയ്ന്‍മെന്റ്സ് തമിഴിലാണ് ആദ്യസിനിമ നിര്‍മിക്കുന്നത്.  

ഇന്ത്യയ്ക്ക് ലോക കിരീടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റന്‍ കൂള്‍ പുതിയ ക്രീസിലേക്കിറങ്ങുകയാണ്. സിനിമയാണ് എംഎസ്ഡിയുടെ പുതിയ തട്ടകം. ധോനിയുടേയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള ധോനി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ സിനിമ തമിഴിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷി സിംഗ് ധോണി എഴുതിയ ഫാമിലി എന്‍റര്‍ടെയ്‌നര്‍ കഥയില്‍ രമേശ് തമില്‍മണിയാണ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാഫിക് നോവലായ 'അഥർവ - ദി ഒറിജിൻ' രചിച്ച ആളാണ് രമേശ് തമില്‍മണി. സാക്ഷിയുടെ കണ്‍സെപ്റ്റ് സ്ക്രിപ്റ്റ് ഏറെ ഉഷ്ടമായെന്നും ഒരു ഫൺ ഫാമിലി എന്‍റര്‍ടെയ്‌നർ ആകാനുള്ള എല്ലാ സാധ്യതകളും ഒത്തുചേര്‍ന്നതാണെന്നും സംവിധായകന്‍ പ്രതികരിച്ചു. 

തമിഴിന് പുറമെ മറ്റ് ഭാഷകളിലെ തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍ എന്നിവരുമായി ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ ധോനിയുടെ കമ്പനി നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊരു സിനിമ ചെയ്യുന്നില്ലെന്ന് കമ്പനി തന്നെ ഒദ്യോഗികമായി അറിയിച്ചു. തമിഴിന് പുറമെ മറ്റ് ഭാഷകളിലെ തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍ എന്നിവരുമായി ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സയന്‍സ് ഫിക്ഷന്‍, ക്രൈം ഡ്രാമ, കോമഡി, സസ്‌പെൻസ് ത്രില്ലർ എന്നീ തരം സിനിമകള്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ താരത്തിന്‍റെ പേരിലുള്ള പ്രൊഡക്ഷന്‍ ഹൗസ് പദ്ധതിയിടുന്നത്. തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി ഒരു സിനമിലൂടെയാകും ധോനി പ്രൊഡക്ഷന്‍സ് തമിഴ് സിനിമയില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ഷൂട്ടിങ്ങിനിടെ വിജയ് ധോനിയെ കണ്ടതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്കളത്തിന് പുറത്തെ  വിമര്‍ശനങ്ങള്‍ സീമകള്‍ ലംഘിച്ചപ്പോഴും കൂടെ നിന്ന്, കരുത്ത് നല്‍കിയ സഹതാരങ്ങള്‍ക്ക് നന്ദി പറയുകയാണ് അര്‍ഷ്ദീപ് സിങ്.  പാക്കിസ്ഥാനെതിരെ  പവര്‍പ്ലേയില്‍ അര്‍ഷ്ദീപിന്റെ പ്രകടനം നിര്‍ണായകമായിയിരുന്നു. ഏഷ്യാ കപ്പില്‍ ക്യാച്ച് കൈവിട്ടതിന് അര്‍ഷ്ദീപ് വന്‍വിമര്‍ശനം നേരിട്ടിരുന്നു.