കീവീസ് പട റെഡി; ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്

williamson (2)
SHARE

ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. വിന്‍ഡിസും യുഎസ്എയും വേദിയാവുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ ആദ്യം പ്രഖ്യാപിക്കുന്ന രാജ്യമായി ന്യൂസിലന്‍ഡ്. രണ്ട് കുട്ടികളാണ് പ്രസ് കോണ്‍ഫറന്‍സില്‍ ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചത്.  കെയിന്‍ വില്യംസണ്‍ നയിക്കുന്ന കീവീസ് ടീമില്‍ പരുക്കിന്റെ പിടിയില്‍ നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഡെവോണ്‍ കോണ്‍വേയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് കോണ്‍വേയ്ക്ക് ഐപിഎല്‍ നഷ്ടമായിരുന്നു. 

പരിചയസമ്പത്ത് നിറഞ്ഞ ടീമുമായാണ് ന്യൂസിലന്‍ഡ് കിരീട പോരിന് എത്തുന്നത്.ഇത് നാലാം ട്വന്റി20 ലോകകപ്പിലാണ് ന്യൂസിലന്‍ഡിനെ കെയിന്‍ വില്യംസണ്‍ നയിക്കുന്നത്. 2021ലെ ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് സെമിയിലും 2022ല്‍ ഫൈനലിലും എത്തിയിരുന്നു.

രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്‍​റിയും വിന്‍ഡിസിലേക്ക് തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കാനായി പറക്കും. ഫെബ്രുവരിയിലാണ് കോണ്‍വേയ്ക്ക് കൈ വിരലിന് പരുക്കേറ്റത്. ഇതേ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായി. വില്യംസണിനാവട്ടെ ന്യൂസിലന്‍ഡിന്റെ കഴിഞ്ഞ രണ്ട് ട്വന്റി20 പരമ്പരകളും നഷ്ടമായിരുന്നു. കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നും ഐപിഎല്ലിനെ തുടര്‍ന്നുമായിരുന്നു ഇത്. ദേശിയ ടീമിനൊപ്പമുള്ള പരമ്പരയില്‍ നിന്ന് മാറി വില്യംസണ്‍ ഐപിഎല്‍ കളിക്കാനെത്തിയതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

ടിം സൗത്തിയും ബോള്‍ട്ടും തന്നെയാണ് കീവിസിന്റെ ഫാസ്റ്റ് ബൗളിങ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം ബ്രേസ്​വെല്ലും ഫെര്‍ഗൂസനും മാറ്റ് ഹെന്‍​റിയും ചേരുന്നു.മിച്ചല്‍ സാന്ത്നറും ഇഷ് സോധിയുമാണ് സ്പിന്നര്‍മാര്‍. ജിമ്മി നിഷാം, ഗ്ലെന്‍ ഫിലിപ്സ്, ഫിന്‍ അലന്‍, മാര്‍ക്ക് ചാംപ്മാന്‍ എന്നിവരും കീവീസ് സ്ക്വാഡില്‍ ഇടം നേടുന്നു.

MORE IN SPORTS
SHOW MORE