പൈലറ്റാവാന്‍ കൊതിച്ചു; ജന്‍മനാട് വിട്ട് ഒടുവില്‍ സിംബാബ്‌വേയില്‍; റാസ അല്ലിത് രാജ

സിക്കന്ദര്‍ റാസയായിരുന്നു ഇന്നലെ പാക്കിസ്ഥാനെതിരായ മല്‍സരത്തിലെ താരം. പാക്കിസ്ഥാനില്‍ ജനിച്ച് പൈലറ്റാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ പരാജയപ്പെട്ടാണ് റാസ ജന്മനാട് വിട്ട് സിംബാവേയ്ക്ക് പോയത്. പാക്കിസ്ഥാനെതിരായ നേട്ടം റാസയ്ക്ക് ഒരര്‍ഥത്തില്‍ മധുരപ്രതികാരം കൂടിയാണ്

പാക്കിസ്ഥാനെതിരായ തകര്‍പ്പന്‍ ജയത്തോടെ സിക്കന്ദര്‍ റാസാ മൊത്തം സിംബ്ബാവേക്കാരുടെയും സിക്കന്ദര്‍ രാജയാണ്. ലോകകപ്പില്‍ സിംബാവേ ജയിച്ച മല്‍സരങ്ങളിലെല്ലാം റാസയാണ് മന്‍ ഓഫ് ദ് മാച്ച്. ടീം എത്രത്തോളം ഈ മുപ്പത്താറുകാരനെ ആശ്രയിക്കുന്നുണ്ടെന്നതിന് തെളിവാണ് ഈ നേട്ടങ്ങള്‍.

പാക്കിസ്ഥാനെതിരായ നേട്ടം സിക്കന്ദറിന് ഒരര്‍ഥത്തില്‍ മധുര പ്രതികാരമാണ്. പാക്കിസ്ഥാനില്‍ ജനിച്ചുവളര്‍ന്ന റാസയ്ക്ക് പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. പല തവണ ശ്രമിച്ച് പരാജയപ്പെട്ടതോടെ സിക്കന്ദറും കുടുംബവും പാക്കിസ്ഥാന്‍ വിട്ട് സിംബാവേയിലേക്ക്....പിന്നാലെ സ്കോട്‍ലന്‍ഡില്‍ ഉപരിപഠനം. ഒപ്പം ക്രിക്കറ്റ് പരിശീവനവും... തിരിച്ച് സിംബാവേയിലെത്തി ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി... 

വൈകിയാണ് താന്‍ ക്രിക്കറ്റ് പഠിച്ചതെന്നാണ് സിക്കന്ദറിന്റെ വാദം... സിംബാവേയില്‍ മുഴുവന്‍ സമയ ക്രിക്കറ്റ് കളിക്കാരനായിരിക്കാന്‍ സാധ്യമല്ലെന്നാണ് റാസയുടെ നിരീക്ഷണംഇന്നലെ അവാര്‍ഡ് ദാന ചടങ്ങിനിടെ രസകരമായ ഒരു കഥയും സിക്കന്ദര്‍ പങ്കുവച്ചു. അതിങ്ങനെയാണ്,, ഓസ്ട്രേലിയയിലേക്ക് വരും മുമ്പ് ക്യാപ്റ്റന്‍ ക്രൈയ്ഗ് എര്‍വിനുമായി റാസ ഒരു ബെറ്റ് വച്ചിരുന്നു. എര്‍വിന്‍ ഏതെങ്കിലും മല്‍സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് നേട്ടം സ്വന്തമാക്കിയാല്‍ റാസ എര്‍വിന് ഒറു വാച്ച് സമ്മാനം മല്‍കണം. നേട്ടം റാസയ്ക്കാണെങ്കില്‍ വാച്ച് നല്‍കേണ്ടത് ക്യാപ്റ്റന്‍ എര്‍വിന്‍. ഇപ്പോള്‍ എര്‍വിന്‍ തനിക്ക് മൂന്ന് വാച്ചുകള്‍ തരാനുണ്ടെന്ന് റാസ പറഞ്ഞവസനാപ്പിച്ചു.റാസയുടെ ഓള്‍റൗണ്ട് മികവില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സിംബാവേ.. കളിയിലെ താരമായി  ഇനിയും വാച്ചുകള്‍ കിട്ടട്ടെ ക്രിക്കറ്റിന്റെ സ്വന്തം സിക്കന്ദര്‍ രാജയ്ക്ക്.