ലോകകപ്പിലും തുടരുമോ തകര്‍പ്പനടി; ട്രാവിസ് ഹെഡിന് ഉറപ്പില്ല; കാരണം

travis-head
SHARE

ഐപിഎല്‍ 2024 സീസണിലെ തീപ്പൊരികള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നാണ്. 20 ഓവറില്‍ പന്ത് നിലംതൊടിക്കാതെയുള്ള സണ്‍റൈസൈഴ്സ് ബാറ്റസ്മാന്‍മാരുടെ പ്രകടനത്തിലാണ് ഐപിഎല്ലിലെ ഉയര്‍ന്ന സ്കോറുകള്‍ പിറന്നത്. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റസുമായുള്ള മല്‍സരത്തില്‍ 166 റണ്‍സ് വിജയലക്ഷ്യം 10 ഓവറിന് മുന്‍പെ നേടിയാണ് ഹൈദരാബാദ് ഫ്രാ‍ഞ്ചൈസി ഞെട്ടിച്ചത്. വിക്കറ്റ് പോകാതെയുള്ള ഹൈദരാബാദിന്‍റെ പ്രകടനം ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ റണ്‍ ചെയ്സാണ്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മായക്കുമാണ് ഇതിന്‍റെ ക്രെഡിറ്റ്. 

ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്റെ കിടിലന്‍ ഫോം മറ്റു ടീമുകളെ പേടിപ്പിക്കുന്നുണ്ട്. ടി20 ലോകകപ്പിലും ഈ തകര്‍പ്പനടി തുടര്‍ന്നാല്‍ കളി കയ്യില്‍ നിന്ന് പോകുമെന്ന് ടീമുകള്‍ക്കറിയാം. അതേസമയം, നിലവിലെ ഐപിഎല്‍ പ്രകടനം ടി20 ലോകകപ്പില്‍ തുടരാന്‍ സാധിക്കുമോ എന്നതില്‍ ഓസീസ് താരത്തിനും സംശയമുണ്ട്. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിനെതിരായ മല്‍സര ശേഷം താരം ഇക്കാര്യം തുറന്നു പറഞ്ഞു. 

'നന്നായി കളിക്കുമ്പോള്‍ സ്ഥിരത പുലര്‍ത്താനാണ് ശ്രമിക്കുക. ഇപ്പോള്‍ നന്നായി കളിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത് വെസ്റ്റ് ഇന്‍ഡീസില്‍ ഈ പ്രകടനം പുറത്തെടുക്കാനാകുമോ എന്നതില്‍ ഒരു ഉറപ്പുമില്ല' എന്നാണ് ഹെഡ് മല്‍സരശേഷം പറഞ്ഞത്. 'വെസ്റ്റ് ഇന്‍ഡീസില്‍ മികച്ച സ്പിന്‍ ആക്രമണം നേരിടേണ്ടി വരാം, ടൂര്‍ണമെന്‍റ് മുന്നോട്ട് പോകുന്തോറും ഇത് കഠിനാമാകം', ഇതാണ് ഹെഡിന്‍റെ അലട്ടുന്ന കാരണം. എന്നാല്‍ ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിനെതിരായ മല്‍സരത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് താരത്തിന്‍റെ ആത്മവിശ്വാസം. 'പരിശീലനത്തില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്', ഹെഡ് വ്യക്തമാക്കി.

അതേസമയം ബുധനാഴ്ച ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിനെതിരായ ഹൈദരാബാദിന്‍റെ പ്രകടനത്തിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. 30 പന്തില്‍ 89 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. അഭിഷേക് ശര്‍മയുടെ സംഭാവന 28 പന്തില്‍ 75 റണ്‍സാണ്. 30 പന്തില്‍ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ 100 റണ്‍സ് പാര്‍ട്ണര്‍ഷിപ്പും ഇരുവരും പുതുക്കി.

ഈ പ്രകടനത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും പ്രശംസിച്ചു. ഇരുവരും ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ 300 കടക്കുമായിരുന്നു എന്നായിരുന്നു ബാറ്റിംഗ് ഇതിഹാസത്തിന്‍റെ പ്രശംസ. 'വിനാശകരാമായ ഒരു ഓപ്പണിംഗ് കൂട്ടുകെട്ടാണ് കണ്ടത്. ഈ കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ 300 റണ്‍സ് സ്കോര്‍ ചെയ്തേനെ!' എന്നാണ് സച്ചിന്‍ എക്സില്‍ എഴുതിയത്.  

Travis Head Not Sure To Perfrom Like IPL In World Cup; He Reveals The Reason

MORE IN SPORTS
SHOW MORE