അടുത്ത സീസണില്‍ രോഹിത് വേണ്ടത് കൊല്‍ക്കത്തയ്ക്കൊപ്പം; കാരണം പറഞ്ഞ് അക്രം

rohit-wasim
SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്‍റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം രോഹിത് ശര്‍മ തുടരില്ലെന്ന് പാകിസ്ഥാൻ മുന്‍ പേസർ വസീം അക്രം. അടുത്ത സീസണില്‍ രോഹില്‍ കളിക്കേണ്ട ടീം ഏതെന്ന് വസീം അക്രം തന്നെ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നായകന്‍ ഉണ്ടാകേണ്ടത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണെന്നാണ് വസീം അക്രം പറയുന്നത്. അതിനുളള കാരണവും അക്രം വ്യക്തമാക്കി.

'രോഹിത് ശർമ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഓപ്പണറായി എത്തുന്നത് ആലോചിക്കുക. ഉപദേശകസ്ഥാനത്ത് ഗൗതം ​ഗംഭീറും നായകസ്ഥാനത്ത് ശ്രേയസ് അയ്യരും തുടരണം. അപ്പോള്‍ വളരെ കരുത്തുളള ഒരു ബാറ്റിങ് നിരയായി മാറും കൊൽക്കത്ത. രോഹിത് ശർമ്മയ്ക്ക് ഈഡൻ ​ഗാർഡനിൽ മികച്ച ബാറ്റിങ് കാഴ്ചവെക്കാൻ സാധിക്കുമെന്നും' വസീം അക്രം പറഞ്ഞു. രോഹിത് ശര്‍മ മികച്ച ബാറ്റ്സ്മാന്‍ ആണ്. മികച്ച പ്ലെയര്‍ ആണ്. അദ്ദേഹത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കാണാന്‍ ആഗ്രഹിക്കുന്നെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ഐപിഎൽ പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്തായിക്കഴിഞ്ഞു. അതേസമയം 11 മത്സരങ്ങളിൽ എട്ട് ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്താണ്. 

'Rohit Sharma will not be at Mumbai Indians next season'; says Wasim Akram

MORE IN SPORTS
SHOW MORE