'സിംഹത്തിന്റെ കരളുറപ്പാണ് വേണ്ടത്; സ്ട്രൈക്ക്റേറ്റ് അല്ല'; കോലിക്ക് കയ്യടി

virat-kohli-8-9
SHARE

വിരാട് കോലിയുടെ സ്ട്രൈക്ക്റേറ്റിനെ ചൂണ്ടി ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ട്വന്റി20 ലോകകപ്പില്‍ ഹാരിസ് റൗഫിന് എതിരെ കോലി പറത്തിയ സിക്സ് ചൂണ്ടിക്കാണിച്ചാണ് കൈഫിന്റെ വാക്കുകള്‍.

സ്ട്രൈക്ക്റേറ്റ് എന്നത് മാത്രമല്ല ട്വന്റി20 ക്രിക്കറ്റ് എന്ന് ഒരിക്കല്‍ കൂടി കോലി തെളിയിക്കുന്നു. ഹാരിസ് റൗഫിന് എതിരെ നിറഞ്ഞുകവിഞ്ഞ എംസിജെയില്‍ നിന്ന് സിക്സ് പറത്താനും കളി ഫിനിഷ് ചെയ്യാനും വേണ്ടത് സിംഹത്തിന്റെ കരളാണ്. സ്ട്രൈക്ക്റേറ്റ് അല്ല. അതേ രീതിയിലാണ് കോലി ഈ ഐപിഎല്‍ കളിക്കുന്നത്, മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചു. 

ഐപിഎല്‍ സീസണില്‍ റണ്‍വേട്ട 500 കടത്തിയെങ്കിലും കോലിയുടെ സ്ട്രൈക്ക്റേറ്റ് ചൂണ്ടി ചോദ്യങ്ങള്‍ ഇപ്പോഴും ശക്തമാണ്. സ്പിന്നിനെതിരെ കോലി പിന്നോട്ടാഞ്ഞ് കളിക്കുന്നത് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാവും എന്ന മുറവിളികളാണ് ശക്തം. എന്നാല്‍ തന്റെ സ്ട്രൈക്ക്റേറ്റിനെ ചൂണ്ടി ഉയരുന്ന വിമര്‍ശനങ്ങള്‍ കോലി തള്ളിയിരുന്നു. ബോക്സിലിരിക്കുന്നവര്‍ക്ക് എന്തും പറയാം, കളി ജയിപ്പിക്കുക എന്നത് മാത്രമാണ് തന്റെ വിഷയം എന്നും കോലി പ്രതികരിച്ചു.

MORE IN SPORTS
SHOW MORE