ഒപ്പത്തിനൊപ്പം മുന്നേറ്റം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍സനലും

premier-league
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒപ്പത്തിനൊപ്പം മുന്നേറ്റം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍സനലും. സിറ്റി,  നോട്ടിങം ഫോറസ്റ്റിനെയും ആര്‍സനല്‍,   ടോട്ടനം ഹോട്സ്പറിനെയും തോല്‍പിച്ചു. സിറ്റിയെക്കാള്‍ ഒരുമല്‍സരം അധികം കളിച്ച ആര്‍സനല്‍ ഒരു പോയിന്‍റ് ലീഡില്‍  ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

നോര്‍ത്ത് ലണ്ടനിലെ അയല്‍ക്കാരുടെ പോരില്‍  ടോട്ടനം ഹോട്സ്പറിനെ തകര്‍ത്ത് ആര്‍സനല്‍. ഹൊയ്ബര്‍ഗിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ആര്‍സനല്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3–0ന് മുന്നില്‍. പന്ത് കൈവശംവച്ച് കളംനിറഞ്ഞ് കളിച്ചിട്ടും ഒരുഗോള്‍ മടക്കാന്‍ ടോട്ടനമിന് 64 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ വിസിലിന് മൂന്നുമിനിറ്റ് ശേഷിക്കെ ടോട്ടനമിന് പെനല്‍റ്റി.

സമനില വഴങ്ങാതെ പിടിച്ചുനിന്ന് ആര്‍സനല്‍ മൂന്നുപോയിന്‍റുമായി കളംവിട്ടു. തൊട്ടുപിന്നാലെ തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ പൊരുതുന്ന നോട്ടിങംഫോറസിറ്റിനെ മാഞ്ചസ്റ്റര്‍ സിറ്റി 2–0ന് തോല്‍പിച്ചു. രണ്ടുഗോളുകള്‍ക്ക് വഴിയൊരുക്കി കെവിന്‍ ഡിബ്രുയിനെ  പകരക്കാരനായിറങ്ങി ഗോള്‍ നേടിയ എര്‍ലിങ് ഹാളന്‍റ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരില്‍ ലീഡ് നിലനിര്‍ത്തി. പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോള്‍ സിറ്റിയും ആര്‍സനലും തമ്മിലുള്ള  വിത്യാസം വെറും ഒരുപോയിന്‍റ്. രണ്ടാം സ്ഥാനത്തെങ്കിലും  ആര്‍സനലിനെക്കാള്‍ ഒരുമല്‍സരം കുറവുകളിച്ച സിറ്റിക്കാണ് മേല്‍ക്കൈ.

MORE IN SPORTS
SHOW MORE