50ല്‍ നിന്ന് 6 മിനിറ്റില്‍ സെഞ്ചറിയിലേക്ക്; വേണ്ടിവന്നത് 10 പന്ത് മാത്രം

will-jacks-kohli
ഫോട്ടോ: പിടിഐ
SHARE

ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇംഗ്ലണ്ട് താരം വില്‍ ജാക്സ് ഒരു ഘട്ടത്തില്‍ 17 പന്തില്‍ നിന്ന് 17 റണ്‍സ് എന്ന നിലയില്‍ പരുങ്ങി നിന്നിരുന്നു. എന്നാല്‍ പിന്നാലെ 29 പന്തില്‍ നിന്ന് 44 റണ്‍സ് എന്ന നിലയിലായി. പിന്നെ വന്ന 56 റണ്‍സ് 12 പന്തില്‍ നിന്നും. 12 പന്തില്‍ ഏഴ് പന്തും വില്‍ സിക്സ് പറത്തി. റണ്‍സ് എടുക്കാന്‍ കഴിയാതിരുന്നത് ഒരു പന്തില്‍ മാത്രം. അര്‍ധ ശതകത്തില്‍ നിന്ന് 10 പന്തുകള്‍ മാത്രമാണ് സെഞ്ചറിയിലേക്ക് എത്താന്‍ വില്‍ ജാക്സിന് വേണ്ടിവന്നത്. അര്‍ധ ശതകം പിന്നിട്ട് ആറ് മിനിറ്റിനുള്ളില്‍ ജാക്സ് സെഞ്ചറി തൊട്ടു.

will-jacks-1-2

അര്‍ധ ശതകത്തില്‍ നിന്ന് കണ്ണടച്ച് തുറക്കും മുന്‍പ് സെഞ്ചറി തികച്ച് ഞെട്ടിക്കുകയായിരുന്നു ഇംഗ്ലണ്ടിന്റേയും ആര്‍സിബിയുടേയും ഭാവി താരമായി വിലയിരുത്തപ്പെടുന്ന വില്‍ ജാക്സ്. ഐപിഎല്ലിലെ നാലാമത്തെ വേഗമേറിയ സെഞ്ചറിയാണ് ഗുജറാത്തിനെതിരെ വില്‍ ജാക്സില്‍ നിന്ന് വന്നത്. 2013ല്‍ 30 പന്തില്‍ നിന്ന് സെഞ്ചറി നേടിയ ക്രിസ് ഗെയ്​ലാണ് പട്ടികയില്‍ ഒന്നാമത്. 

ജാക്സിന്റെ അതിവേഗ സെഞ്ചറിയുടെ ബലത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 200ന് മുകളില്‍ റണ്‍സ് ചെയ്സ് ചെയ്യുന്ന ടീം എന്ന നേട്ടം ആര്‍സിബിയുടെ പേരിലേക്ക് എത്തി. ഗുജറാത്ത് ടൈറ്റന്‍സ് മുന്‍പില്‍ വെച്ച 201 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 24 പന്തുകള്‍ ശേഷിക്കെയാണ് ആര്‍സിബി മറികടന്നത്. 

Will Jacks scored his maiden ipl Hundred

MORE IN SPORTS
SHOW MORE