ട്രയാത് ലൺ മൽസരത്തിന് വേദിയായി കുട്ടനാടും; ഒപ്പം ബോബി ചെമ്മണ്ണൂരും

കരുത്തുള്ള കായിക താരങ്ങളെ കണ്ടെത്താനുള്ള ട്രയാത് ലൺ മത്സരത്തിന് വേദിയായി കുട്ടനാടും. പതിനഞ്ചു മണിക്കൂർ കൊണ്ട് ദേശീയ റെക്കോർഡ് കുറിച്ച് കുട്ടനാട്ടുകാരായ ചന്തു സന്തോഷും ബിനീഷ് തോമസും കൗതുകമേറിയ മത്സരത്തിലെ താരങ്ങളായി.  

പമ്പയാറ്റിൽ നീന്തികൊണ്ടാണ് തുടക്കം. 3.9 കിലോമീറ്റർ ദൂരം ഒരുമണിക്കൂർ 51 മിനിറ്റ് കൊണ്ട് മറികടന്ന് നെടുമുടിയിൽ എത്തി. പിന്നെ സൈക്ലിങ്. 180 കിലോമീറ്റർ ദൂരമാണ് ചന്തുവും ബിനീഷും ചവിട്ടിയത്. സമയം ഏഴ് മണിക്കൂർ 15 മിനിറ്റ്. പിന്നെ അവസാന ഇനമായ ഫുൾ മാരത്തോൺ. അഞ്ചു മണിക്കൂർ 30 മിനിറ്റ് കൊണ്ട് 42.2 കിലോമീറ്റർ ഇരുവരും ഓടി. ഫിനിഷിങ് പോയന്റിൽ അവർക്കൊപ്പം ബോബി ചെമ്മണ്ണൂരും . 

ലോകത്തെ ഏറ്റവും കടുപ്പമേറിയ കായിക പരീക്ഷണങ്ങളിൽ ഒന്നാണ് ട്രയാത് ലൻ. നീന്തൽ സൈക്കിൽ, ഓട്ടം എന്നിവ ഒന്നിനുപിറകെ ഒന്നായി ചെയ്യണം. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷനാണ് ഫുൾ ഡിസ്റ്റൻസ് ട്രിയത്താലോൺ സംഘടിപ്പിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു മത്സരമെന്നു അസോസിയേഷൻ ജില്ലാ ചെയർമാൻ വി ജി വിഷ്ണു പറഞ്ഞു