റോയല്‍ ചലഞ്ചേഴ്സിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; വില്‍ ജാക്സിന് സെഞ്ചറി

royals-win
SHARE

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിെര റോയല്‍ ചലഞ്ചേഴ്്സിന് 9 വിക്കറ്റ് ജയം. 201 റണ്‍സ് വിജയലക്ഷ്യം 16–ാം ഓവറില്‍ മറികടന്നു. വില്‍ ജാക്സിന് സെഞ്ചറിയും വിരാട് കോലി അര്‍ധസെഞ്ചറിയും നേടി. 

201 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 24 പന്തുകൾ ബാക്കിനിൽക്കെയാണ് ആർസിബി അനായാസം കുതിച്ചത്.41 പന്തുകൾ നേരിട്ട വിൽ ജാക്സ് 100 റൺസുമായി പുറത്താകാതെനിന്നു. പത്ത് സിക്സുകളാണ് വിൽ ജാക്സ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഓപ്പണർ വിരാട് കോലി 44 പന്തുകളിൽ 70 റൺസുമായി വിൽ ജാക്സിനു ശക്തമായ പിന്തുണയേകി. സ്കോർ: ഗുജറാത്ത്- മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200, ബെംഗളൂരു– ഒരു വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ 206. ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി 24 റൺസെടുത്തു പുറത്തായി.മൂന്നാം വിജയം നേടിയെങ്കിലും ആറു പോയിന്റുമായി പത്താം സ്ഥാനത്താണ് ആർസിബി.

Will Jacks' 41-ball century blows away Titans, Kohli stars with unbeaten 70

MORE IN SPORTS
SHOW MORE