ഉയരം താണ്ടി അര്‍മണ്ട് ഡുപ്ലാന്റിസ്; റെക്കോര്‍ഡ് ചാട്ടം

പോള്‍ വോള്‍ട്ടില്‍ സെര്‍ജി ബൂബ്കയുടെ റെക്കോര്‍ഡ് തകര്‍ത്ത് സ്വീഡന്റെ അര്‍മണ്ട് ഡുപ്ലാന്റിസ്. ഔട്ട്‌ഡോര്‍ പോള്‍ വോള്‍ട്ടിലാണ് സ്വീഡിഷ് താരം ലോക റെക്കോര്‍ഡിട്ടത്. റോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ ആറുമീറ്റര്‍ 15സെന്റീമീറ്റര്‌്‍ ചാടിയാണ് ഡുപ്ലാന്റിസ് പുതിയ ദൂരം മറികടന്നത്.

പോള്‍ വോള്‍ട്ടില്‍ ഇന്‍ഡോറിലും ഔട്ട്ഡോറിലും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നതില്‍ തന്നോട് തന്നെ മല്‍സരിച്ച ഇതിഹാസ താരം സെര്‍ജീ ബൂബ്ക 1994ല്‍ ചാടിയ ആറുമീറ്റര്‍ 14 സെന്റിമീറ്ററാണ് അര്‍മണ്ട് ഡുപ്ലാന്റിസ് മറികടന്നത്. രണ്ടാം ശ്രമത്തിലാണ് ഇരുപതുകാരന്റെ റെക്കോര്‍ഡ് ചാട്ടം.

പോള്‍വോള്‍ട്ട് താരമായിരുന്ന പിതാവില്‍ നിന്നാണ് മോണ്ട് ചാട്ടത്തിന്റെ മെയ്‌വഴക്കവും കൃത്യതയും പഠിച്ചെടുത്തത്. കഴിഞ്ഞവര്‍ഷം ലോക അത്്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെ‍ഡല്‍ നേടിയിരുന്നു.