'എത്ര മോശമായി കളിച്ചാലും ഗില്ലിനെ ടീമിലെടുക്കും; പക്ഷപാതം'; തുറന്നടിച്ച് ശ്രീകാന്ത്

shubman-gill-1
SHARE

ബാറ്റിങ്ങില്‍ എത്ര നിരാശപ്പെടുത്തിയാലും ശുഭ്മാന്‍ ഗില്ലിനെ സെലക്ടര്‍മാര്‍ ടീമിനൊപ്പം ഉള്‍പ്പെടുത്തുമെന്ന ആരോപണവുമായി ഇന്ത്യന്‍ മുന്‍ താരം കെ.ശ്രീകാന്ത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ റിസര്‍വ് നിരയിലാണ് ഗില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഗില്ലിന് പകരം ഋതുരാജ് ഗയ്ക്​വാദിനെ ഉള്‍പ്പെടുത്തണമായിരുന്നു എന്നാണ് ശ്രീകാന്തിന്റെ വാക്കുകള്‍.

എല്ലാ അര്‍ഥത്തിലും ഗില്‍ ഫോം ഔട്ട് ആണ്. ഋതുരാജ് ടീമില്‍ ഇടം അര്‍ഹിച്ചിരുന്നു എന്നതില്‍ ഒരു തര്‍ക്കവുമില്ല. 17 ഇന്നിങ്സില്‍ നിന്ന് ഋതുരാജ് 500 റണ്‍സിന് മുകളില്‍ നേടി. ഓസ്ട്രേലിയക്കെതിരെ സെഞ്ചറിയും നേടി. സെലക്ടര്‍മാര്‍ക്ക് ഗില്‍ ആണ് പ്രിയപ്പെട്ടത്. നിരാശപ്പെടുത്തിയാലും ഗില്ലിന് അവസരം നല്‍കും, ശ്രീകാന്ത് ആരോപിക്കുന്നു. 

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ബാറ്റിങ് മോശമായാലും ഗില്ലിന് ടീമില്‍ സ്ഥാനം ലഭിക്കും. സെലക്ഷനില്‍ പക്ഷാപാതിത്വം നിറഞ്ഞുനില്‍ക്കുന്നു, യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ശ്രീകാന്തിന്റെ വാക്കുകള്‍. ഐപിഎല്ലില്‍ 320 റണ്‍സ് ആണ് ശുഭ്മാന്‍ ഗില്‍ സീസണില്‍ ഇതുവരെ സ്കോര്‍ ചെയ്തത്. 

K Srikanth slams world cup selection

MORE IN SPORTS
SHOW MORE