'ധോണി സ്വാര്‍ഥന്‍; മിച്ചലിനെ അപമാനിച്ചു'; കലിപ്പിച്ച് ആരാധകര്‍

ms-dhoni-mitchell
SHARE

ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റേഴ്സിനെയെല്ലാം പഞ്ചാബ് കിങ്സിന്റെ ബോളിങ് നിര വരിഞ്ഞുമുറുക്കിയപ്പോള്‍ ഫിനിഷിങ്ങില്‍ എം.എസ്.ധോണിക്കും അദ്ഭുതം കാണിക്കാനായില്ല. 11 പന്തില്‍ നിന്ന് 14 റണ്‍സ് എടുത്ത് റണ്‍ഔട്ടായാണ് ചെന്നൈ മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. ഇതിനിടയില്‍ ഡാരില്‍ മിച്ചലിന് മുന്‍പില്‍ ധോണി സിംഗിള്‍ നിഷേധിക്കുകയും ചെയ്തു. 

ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്നിങ്സിലെ അവസാന ഓവര്‍ എറിയാന്‍ സാം കറാന്‍ അര്‍ഷ്ദീപിനെയാണ് കൊണ്ടുവന്നത്. രണ്ടാമത്തെ ഡെലിവറിയില്‍ ധോണി ഡീപ്പിലേക്ക് കളിച്ചെങ്കിലും സിംഗിളിനായി ഓടിയ ഡാരില്‍ മിച്ചലിനെ നിരാശനാക്കി തിരിച്ചയച്ചു. ബാറ്റിങ് എന്‍ഡിലേക്കും തിരിച്ചും ഡാരില്‍ ഓടിയെത്തി. പിന്നെ വന്ന രണ്ട് പന്തില്‍ ഫോറും സിക്സും നേടി ധോണി എന്താണോ താന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.

എന്നാല്‍ ഇനിയും നാല് പന്ത് ശേഷിക്കെ ആ രണ്ട് റണ്‍ ധോണിക്ക് ഓടിയെടുക്കാമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. മിച്ചലിന്റെ ഫിനിഷിങ് പ്രാപ്തിയില്‍ ധോണി വിശ്വാസം വെക്കാതിരുന്നതിനേയും ആരാധകര്‍ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് സെമി ഫൈനലില്‍ ഡാരില്‍ മിച്ചലില്‍ നിന്ന് ഇന്ത്യക്കേറ്റ പ്രഹരവും ഓര്‍മിപ്പിക്കുകയാണ് ആരാധകര്‍. 

Dhoni denied single to Daryl Mitchell

MORE IN SPORTS
SHOW MORE