'ടീം ഗെയിമാണെന്ന് ഓര്‍ക്കണം; ധോണി ചെയ്തത് തെറ്റായിപ്പോയി'; വിമര്‍ശനം

irfan-pathan-ms-dhoni
SHARE

ഐപിഎല്‍ സീസണില്‍ ആദ്യമായി ധോണിയെ പുറത്താക്കിയതിന്റെ ക്രഡിറ്റ് പഞ്ചാബ് കിങ്സിനാണ്. എന്നാല്‍ അപ്പോഴും ധോണിയുടെ വിക്കറ്റെടുക്കാന്‍ ഒരു ബോളര്‍ക്കായില്ല. ഹര്‍ഷല്‍ പട്ടേല്‍ ധോണിയെ റണ്‍ഔട്ടാക്കുകയായിരുന്നു. അതിനിടയില്‍, അവസാന ഓവറില്‍ സിംഗിള്‍ എടുക്കാന്‍ മടിച്ച ധോണിയുടെ നീക്കം വിവാദമായി. ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ അതിനെ വിമര്‍ശിച്ചെത്തുന്നു. 

സിക്സിനെ കുറിച്ച് നിങ്ങള്‍ സംസാരിക്കും. കാരണം ധോണിക്ക് വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ ധോണിയുടെ ആ ഇന്നിങ്സ് നോക്കുമ്പോള്‍, അതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. അവിടെ ധോണി സിംഗിള്‍ നിഷേധിക്കരുതായിരുന്നു. ഇതൊരു ടീം ഗെയിം ആണ്. ടീം ഗെയിമില്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

മറുവശത്ത് നില്‍ക്കുന്ന താരവും രാജ്യാന്തര താരമാണ്. മറുവശത്ത് നിന്നിരുന്നത് ഒരു ബോളര്‍ ആയിരുന്നു എങ്കില്‍ അത് മനസിലാക്കാമായിരുന്നു. എന്നാല്‍ ഡാരില്‍ മിച്ചലിനെതിരെ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. അത് ഒഴിവാക്കാമായിരുന്നു, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

ഒരു വാലറ്റക്കാരന്‍ അല്ല അവിടെ ഉണ്ടായിരുന്നത് എന്നാണ് ധോണി സിംഗിള്‍ നിഷേധിച്ചതില്‍ പ്രതികരിച്ച് ആകാശ് ചോപ്ര പറഞ്ഞത്. ഡാരില്‍ മിച്ചല്‍ ഡാരില്‍ മിച്ചലാണ്. മുസ്താഫിസൂറിനൊപ്പം നിന്നല്ല ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. ബഹുമാനമില്ലായ്മയല്ല. എന്നാല്‍ ധോണി സിംഗിള്‍ നിഷേധിച്ചു. ധോണി സിക്സ് അടിച്ചു. എന്നാല്‍ വേണ്ടത്ര റണ്‍സ് ലഭിച്ചില്ല, ആകാശ് ചോപ്ര പറഞ്ഞു.

MORE IN SPORTS
SHOW MORE