ജ്യോതിയും വന്നില്ല തീയും വന്നില്ല; നെഞ്ചിടിപ്പു കൂട്ടി ഇന്ത്യയുടെ ലോകകപ്പ് താരങ്ങൾ

rohit-hardik
SHARE

21 ഐപിഎല്‍ ലീഗ് മല്‍സരങ്ങള്‍ കൂടിയാണ് ഇനി കളിക്കാനുള്ളത്. ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടിയ താരങ്ങള്‍ ഈ മല്‍സരങ്ങളില്‍ മികവ് കാണിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും. എന്നാല്‍ ട്വന്റി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് ശേഷം  സെലക്ഷന്‍ ലഭിച്ച പല താരങ്ങളും പിന്നാലെ വന്ന ഐപിഎല്‍ മല്‍സരത്തില്‍ നിരാശപ്പെടുത്തി. 

ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഏഴ് കളിക്കാര്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ വന്ന രണ്ട് ദിവസങ്ങളില്‍ നടന്ന മല്‍സരങ്ങളിലാണ് ആരാധകരെ ആശങ്കപ്പെടുത്തിയത്. ടീം പ്രഖ്യാപനത്തിന് പിന്നാലെ വന്ന കളിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാല് റണ്‍സിന് പുറത്തായി. സൂര്യകുമാര്‍ യാദവ് 6 പന്തില്‍ നിന്ന് 10 റണ്‍സുമായി മടങ്ങി. ഹര്‍ദിക് പാണ്ഡ്യ ആദ്യ പന്തില്‍ ഡക്കായി. 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബോളിങ് പ്രകടനം ഹര്‍ദിക്കില്‍ നിന്ന് വന്നു. 

surya-kumar-yadav

ശിവം ദുബെയും ആദ്യ പന്തില്‍ ഡക്കായി. 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ദുബെ വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. ബോളിങ്ങില്‍ വിക്കറ്റ് വീഴ്ത്താനായില്ല. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും അര്‍ഷ്ദീപ് വഴങ്ങിയത് 52 റണ്‍സ് ആണ്. ബുമ്രയ്ക്കും വിക്കറ്റ് വീഴ്ത്താനായില്ല. 

arshdeep-singh

ഈ ഏഴ് പേരുടെ ഐപിഎല്‍ സീസണിലെ ഇതുവരെയുള്ള പ്രകടനം എടുക്കുമ്പോള്‍ രണ്ട് പേര്‍ മാത്രമാണ് മികച്ചു നില്‍ക്കുന്നത്. ബുമ്രയും ദുബെയും. വിക്കറ്റ് വീഴ്ത്താന്‍ അര്‍ഷ്ദീപിന് സാധിക്കുന്നുണ്ടെങ്കിലും ഇക്കണോമിയില്‍ നിരാശപ്പെടുത്തുന്നു. രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയും 10 മല്‍സരങ്ങളില്‍ നിന്ന് ചേര്‍ന്നെടുത്തിരിക്കുന്ന റണ്‍സ് 356 ആണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരിക്കല്‍ പോലും ക്ലിക്ക് ആവാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. 

MORE IN SPORTS
SHOW MORE