'ഇത് അപമാനം'; ജി.വി.രാജ പുരസ്ക്കാരം നിരസിക്കുമെന്ന് ബാഡ്മിന്‍റണ്‍ താരം അപര്‍ണ ബാലൻ

ജി.വി.രാജ പുരസ്ക്കാരം നിരസിക്കുമെന്ന് ബാഡ്മിന്‍റണ്‍ താരം അപര്‍ണ ബാലന്‍. പ്രത്യേക പുരസ്ക്കാരത്തിലൂടെ തന്നെ സ്പോര്‍ട്സ് കൗണ്‍സില്‍ അപമാനിച്ചുവെന്നും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും അപര്‍ണ മനോരമ ന്യൂസിനോട് പറഞ്ഞു. 

ജി.വി. രാജ പ്രത്യേക പുരസ്ക്കാരം നിരസിക്കാനുള്ള കാരണമാണ് അപര്‍ണ വിവരിച്ചത്. ദേശീയ ഗെയിംസുകളിലും വിവിധ രാജ്യാന്തര ടൂര്‍ണമെന്‍റുകളിലും വാരിക്കൂട്ടിയ മെഡലുകള്‍ ജൂറി കണ്ടില്ല. പകരം തനിക്ക് പുരസ്ക്കാരം നിഷേധിക്കാനായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി.

വിരമിക്കാനൊരുങ്ങുന്ന തന്‍റെ അവസാന അവസരവും ഇല്ലാതാക്കിയതിന്‍റ ഉത്തരവാദിത്തം സ്പോര്‍ട്സ് കൗണ്‍സിലിന് ആണെന്നും അപര്‍ണ പറഞ്ഞുവയ്ക്കുന്നു.