റയല്‍ മാഡ്രിഡ് മുന്‍താരങ്ങള്‍ കൊച്ചിയില്‍; കുട്ടികള്‍ക്ക് കാല്‍പന്തിന്‍റെ പുതിയ അനുഭവം

real
SHARE

കേരളത്തിലെ പുതുതലമുറ പ്രതിഭകള്‍ക്ക് കൊച്ചിയില്‍ കാല്‍പന്തിന്റെ തന്ത്രം പഠിപ്പിച്ച് റയല്‍ മാഡ്രിഡിന്റെ മുന്‍ കളിക്കാര്‍. യൂറോപ്യന്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായി ചേര്‍ന്ന് ആര്‍ബിഎസ് കോര്‍പ്പറേന്‍ ആണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ അക്കാദമികളുടെ വരവും വിദേശപരിശീലകരുടെ സേവനവും കേരള ഫുട്ബോളില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. 

റയല്‍ മാഡ്രിഡ് കളിക്കാരായിരുന്ന മിഗ്വല്‍ ഗോണ്‍സാലസ് ലാര്‍സണ്‍, അലജാന്ദ്രോ ഡയസ്, ഒളിംപിക് മെഡല്‍ ജേതാവ് ജിമ്മി ലിഡ്ബെര്‍ഗ് എന്നിവരുടെ നേതൃതവത്തിലാണ് പരിശീലനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ ക്യാമ്പില്‍ പരിശീലനം നേടുന്നുണ്ട്. ക്യാമ്പ് മന്ത്രി വി. അബ്ദുള്‍റഹിമാന്‍ ഉദ്ഘാടനം ചെയ്തു. 

മുന്‍ രാജ്യാന്ത്ര താരങ്ങളുടെ ശിക്ഷണം ഗുണപരമാണെന്ന് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സ്പെയിനില്‍ നിന്നുള്ള നാല് അംഗീകൃത പരിശീലകര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള പരിശീലകരും ക്യാമ്പില്‍ കുട്ടികള്‍ക്ക് പാഠങ്ങള്‍ പകരും.

Former Real Madrid players in Kochi

MORE IN SPORTS
SHOW MORE