സൂപ്പര്‍ താരങ്ങളെ ഗ്രൗണ്ടിലിറക്കിയിട്ടും ഒരുക്കല്‍പോലും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ കഴിയാത്തവരാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ്ലി നയിക്കുന്ന ടീം ഇത്തവണയും കരുത്തരാണ് . നിലവിലെ ചാംപ്യന്മാരായ ചെന്നൈക്കെതിരായാണ് ബാംഗ്ലൂരിന്റെ ആദ്യ മല്‍സരം.
ഇത്തവണയും ആര് സി ബി ഇറങ്ങുന്നത് കന്നിക്കിരീടമെന്ന ലക്ഷ്യവുമായി . ബാറ്റിങ്ങാണ് ബാംഗ്ലൂരിന്റെ കരുത്ത്. 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വിന്‍ഡീസ് താരം ഷിംറോണ്‍ ഹിറ്റ്മെയറാണ് ടീമിലെ പുതുമുഖം . ഹെന്റിക് ക്ലാസന്, മാര്‍ക്കസ് സ്റ്റോയിണിസ്, കൊളിന് ഡിഗ്രാന്ഡ് ഹോം മോയിന്‍ അലി തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ ടീമിന് കരുത്താകും . മലയാളി കൗമാരതാരം ദേവദത്ത് പടിക്കലും ബാംഗ്ലൂര്‍ നിരയിലുണ്ട് . വിദേശതാരങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവരുന്നുവെന്നതാണ് ബാംഗ്ലൂരിന്റെ പോരായ്മ . കോഹ്ലി, പാര്‍ഥിവ് പട്ടേല്‍ , ചഹല്‍ ഉമേഷ് യാദവ് എന്നിവരല്ലാതെ മല്‍സരപരിചയമുള്ള പ്രാദേശിക താരങ്ങള്‍ ടീമിലില്ല . ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി വിദേശതാരങ്ങള്‍ പോകുന്നതോടെ ബാംഗ്ലൂരിന്റെ കരുത്തും കുറയും .