പറളി സ്കൂളിൽ സ്പോർട്സ് അക്കാദമി യാഥാർഥ്യമാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ

കേരളത്തിന്റെ കായികക്കുതിപ്പിന് വേഗമേകുന്ന പാലക്കാട് പറളി സ്കൂളിൽ സ്പോർട്സ് അക്കാദമി യാഥാർഥ്യമാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ. സ്പോർട്സ് കോംപ്ലക്സ് നിർമ്മാണത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 

അത്യാധുനിക സൗകര്യങ്ങളോടെയുള്ള കായികപരിശീലനകേന്ദ്രം പാലക്കാട് പറളി സ്കൂളിൻറെ സ്വപ്നമാണ്. സ്കൂൾ കായികമേളയിൽ ഉൾപ്പടെ കൂടുതൽ നേട്ടങ്ങൾ സൃഷ്ടിക്കാൻ പുതിയ സ്പോർ്സ് കോംപ്ലക്സ് സഹായകമാകും. മന്ത്രി ഇ പി ജയരാജൻ നിർമാണോദ്ഘാടനം നിർവഹിച്ചു.

സ്പോർട്സ് കോംപ്ലകസിനെ അക്കാദമിയാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഒന്നരയേക്കർ സ്ഥലത്ത് ഫുട്ബോൾ മൈതാനം, സിന്തറ്റിക് ട്രാക്ക്, നീന്തൽകുളം എന്നിവയുണ്ടാകും. ഏഴുകോടി രൂപയ്ക്ക് കിറ്റ്കോയുടെ നിർമാണപ്രവർത്തികൾക്ക് കായികവകുപ്പ് മേൽനോട്ടം വഹിക്കും.പദ്ധതി ഒന്നരവർഷം കൊണ്ട് പൂർത്തിയാകും.