ലാ ലിഗ ഫുട്ബോളില്‍ റയല്‍ മഡ്രിഡിനെ ഞെട്ടിച്ച് റയല്‍ സോസിദാദ്. എതിരില്ലാത്ത രണ്ടുഗോളിനാണ് റയലിന്റെ തോല്‍വി. ഗറ്റാഫയെ തോല്പിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ച ബാര്‍സിലോന റയലിനെക്കാള്‍ പത്തുപോയിന്റ് മുന്നിലെത്തി.
മൂന്നാം മിനിറ്റില്‍ വഴങ്ങിയ പെനല്റ്റില് റയല്‍ മഡ്രിഡിനെ ആദ്യം പിന്നിലാക്കി .വില്ലിയന് ജോസ് ഡാ സില്‍വ സോസിദാദിന്റെ വീരനായകനായി. 61ാം മിനിറ്റില്‍ ലൂക്കാസ് വെസ്ക്വസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് . പത്തുപേരിലേയ്ക്ക് ചുരുങ്ങിയ റയലിനെതിരെ സോസിദാദ് ആക്രമിച്ച് കയറി. നീക്കങ്ങള്‍ ഫലകണ്ടത്ത് 83ാം മിനിറ്റില്‍ റൂബന്‍ പാര്‍ദോയുടെ ബൂട്ടില്‍ നിന്ന്
തോല്‍വിയോടെ ചാംപ്യന്‍സ് ലീഗ് യോഗ്യതാമാര്ക്കിന് ഒരുസ്ഥാനം താഴെയായി റയല്‍ . പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് റയലിനെതിരെ സോസിദാദ് ജയിക്കുന്നത് .ഗറ്റാഫയെ ഒന്നിെനതിരെ രണ്ടുഗോളുകള്‍ക്കാണ് ബാര്‍സിലോന തോല്പിച്ചത് . ലയണല്‍ മെസിയും ലൂയി സൂവാരസും ഗോള്‍ നേടി. ബാര്‍സക്കായി മെസിയുടെ 399ാം ലാ ലിഗ ഗോളാണ്. 40 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാര്‍സ.