പ്രതീക്ഷയോടെ ഇന്ത്യ ലോകകപ്പിന്; ഔദ്യോഗിക തുടക്കം

കലിംഗ സ്റ്റേഡിയത്തിലെ പ്രൗഡഗംഭീര ചടങ്ങോടെയാണ് ഹോക്കി ലോകകപ്പിന് ഔദ്യോഗിക തുടക്കമായത് .എ.ആര്‍.റഹ്മാനും ഷാറൂഖ് ഖാനും മാധുരി ധീക്ഷിത്തും ചടങ്ങിന് നേതൃത്വം നല്‍കി.

ലോകകിരീടത്തിനായി കലിംഗയില്‍ കൊമ്പുകോര്‍ക്കുന്ന പതിനാറ് ടീമുകളുടെ നായകന്‍മാര്‍ക്ക് സ്വാഗതമോതി ഉദ്ഘാടന ചടങ്ങിന് തുടക്കം. ആര്‍പ്പുവിളികളുടെ അകമ്പടിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വേദിയിലേയ്ക്ക് . പിന്നാലെ ഷാറൂഖ് ഖാന്‍ 

നൃത്തച്ചുവടുകളുമായി സമത്വത്തിന്റെ സന്ദേശവുമായി മാധുരി ദീക്ഷിത് വിസ്മയം തീര്‍ത്ത് എ ആര്‍ റഹ്മാനും കലിംഗ സ്റ്റേഡിയത്തില്‍ അവതരിച്ചു