പിച്ചിലിറങ്ങി സംസാരിച്ചു നിന്നു; ഒടുവിൽ ചിരി പടർത്തി ഔട്ട്; വിഡിയോ

അബുദാബി ടെസ്റ്റില്‍ ചിരിപടര്‍ത്തി പാക്കിസ്ഥാന്‍ താരം അസര്‍ അലിയുടെ റണ്‍ ഒൗട്ട്. പീറ്റർ സിഡിൽ എറിഞ്ഞ 52ാം ഓവറിലാണ് നാടകീയ റണ്‍ ഔട്ട്.   പന്ത് ബൗണ്ടറി കടന്നു എന്ന് കരുതി പിച്ചിന്റെ നടുവിലേക്കിറങ്ങിയ അസർ സംസാരിച്ചുനില്‍ക്കവെയാണ് ഒൗട്ടായത്.  അർധ സെഞ്ചുറി തികച്ച അലി 64 റൺസുമായി പാക്കിസ്ഥാൻ ഇന്നിങ്സിൽ നിർണ്ണായകമാകുന്നതിനിടയിലാണ് പുറത്താകൽ.