എഴുപത്തിരണ്ടാമത് ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സജന് പ്രകാശ് അഞ്ച് ദേശീയ റെക്കോര്‍ഡുകളോടെ ഈ വര്‍ഷത്തെ മികച്ച താരാമായി. പത്ത് സ്വര്‍ണമടക്കം ഇരുപത്തിയെട്ട് മെഡലുകളോടെ കര്‍ണാടക ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ആറുസ്വര്ണത്തോടെ കേരളം ഏഴാമതെത്തി .
സജന്റെ ഈ കുതിപ്പില്‍ വഴിമാറിയത് ഒന്നും രണ്ടുമല്ല അഞ്ച് ദേശീയ റെക്കോര്‍ഡുകളാണ്. കേരളത്തിന്റെ ഒറ്റയാള്‍ പട്ടാളമായിമാറുകയായിരുന്നു ഈ ഇടുക്കികാരന്.
കര്‍ണാടകയെ ഒന്നാം സ്ഥാനത്ത് എത്തിച്ചതില്‍ ചുക്കാന്‍ പിടിച്ചത് മൂന്ന് സ്വര്‍ണത്തോടെ മികച്ച വനിതാതാരമായ സലോനി ദലാല്‍.ഒമ്പത് മെഡലോടെ ദേശീയ നീന്തല്‍ ഫെഡറേഷനാണ് രണ്ടാം സ്ഥാനത്ത്. വാട്ടര്‍പോളോയില്‍ കേരളത്തിന്റെ പെണ്‍പുലികള്‍ ബംഗാളിനെ തോല്പിച്ച് പൊന്നണിഞ്ഞു. 50 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ കേരളത്തിന്റെ പതിമൂന്നുകാരി ലിയാന ഫാത്തിമയുടെ വെങ്കലം സ്വര്‍ണത്തേക്കാള്‍ മധുരമുള്ളതായി. ഇരുപത് ദേശീയ റെക്കോര്‍ഡിന്റെ തിളക്കത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് കൊടിയിറങ്ങിയത്.