ഞങ്ങൾക്ക് ഞങ്ങളുണ്ടേ...;നാടൻപാട്ടിൽ താളംതുള്ളി ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്‍ അഞ്ചാം സീസണിന്റെ ആവേശത്തിലേക്ക് രാജ്യമെത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സിന്റെയും ബെംഗളൂരു എഫ്.സിയുടെയും ചെന്നൈയിന്‍ എഫ്.സിയുടെയും പ്രമോഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി. നാടന്‍പാട്ടിന്റെ ഈണത്തിലാണ് സി.കെ.വിനീതും ജിങ്കാനും അനസ് എടത്തൊടികയും അണിനിരക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ വീഡിയോ

കപ്പടിക്കണം കലിപ്പടക്കണം എന്നൊന്നുമില്ല. പ്രശസ്തമായ നാടന്‍ പാട്ടിന്റെ ഈണം കടമെടുത്താണ് ബ്ലാസ്റ്റേഴ്സ് ഇക്കുറി താളം പിടിപിടിക്കുന്നത്. 

ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടത്തിന് തന്നെ ദൃശ്യാവിഷ്കരണത്തിലും പ്രാധാന്യം. അയല്‍ക്കാരും ചാംപ്യന്‍ടീമുമായ ചെന്നൈയിന്‍ എഫ്.സിക്കായി സാക്ഷാല്‍ ധോണി തന്നെയാണ് രംഗത്തെത്തുന്നത്.

കേരളത്തോടടക്കം ധോണി പറയുന്നു, ഈ കപ്പ് ചെന്നൈ വിട്ടു പോകില്ലെന്ന്‌. ആരാധകരുടെ Oh..When the Bleus.. എന്ന മുദ്രാവാക്യം നിലനിര്‍ത്തിയാണ് ബെംഗളൂരു എഫ്.സി ആരവമുയര്‍ത്തുന്നത്. പലനാട്ടില്‍ നിന്നുള്ളവരെങ്കിലും നീലപ്പതാകയ്ക്ക് കീഴില്‍ ഒന്നാവുന്ന ഫുട്ബോള്‍ ലഹരി. ഈ മാസം 29നാണ് ഐഎസ്എല്‍ അഞ്ചാം സീസണിന് കിക്കോഫാവുന്നത്.